7 December 2025, Sunday

ലബനനിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ വ്യോമാക്രമണം : നിരവധി പേര്‍ കൊല്ലപ്പെട്ടതായി ലബനന്‍ ആരോഗ്യ മന്ത്രാലയം

Janayugom Webdesk
സിസോണ്‍
November 19, 2025 10:33 am

ലബനനിലെ പലസ്തീന്‍ അഭാര്‍ത്ഥി ക്യാമ്പില്‍ ഇസ്രേയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് തെക്കൻ ലെബനനിലെ അഭയാർഥി ക്യാമ്പിൽ ആക്രമണമുണ്ടായത്. ഇസ്രായേൽ‑ഹിസ്ബുള്ള സംഘർഷത്തിൽ വെടിനിർത്തൽ ഒപ്പുവച്ചതിനുശേഷം ലബനനിൽ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.

തീരദേശ നഗരമായ സിഡോണിലുള്ള ഐൻ എൽ‑ഹിൽവേ അഭയാർഥി ക്യാമ്പിലെ ഒരു പള്ളിയുടെ പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന കാറിൽ ഡ്രോൺ പതിച്ചതായി ദേശീയ വാർത്താ ഏജൻസി അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഹമാസ് കേന്ദ്രത്തെയാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിന്റെ വാദം. 

ഇസ്രയേലിനും സൈന്യത്തിനുമെതിരെ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ചിരുന്ന പരിശീലന കേന്ദ്രമാണ് ആക്രമിച്ചതെന്നും ഹമാസിനെതിരെ ആക്രമണം തുടരുമെന്നും ഇസ്രയേൽ വാദിച്ചു.കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തലിന് ശേഷമുള്ള ഇസ്രായേലി സൈനിക നടപടികളിൽ 270ലധികം പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.