26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 5, 2025
February 20, 2025
January 19, 2025
January 14, 2025
December 27, 2024
November 2, 2024
November 1, 2024
October 29, 2024
October 26, 2024
October 23, 2024

ഇസ്രയേൽ വ്യോമാക്രമണം; ഗാസയിൽ കുട്ടികളടക്കം 68 മരണം

Janayugom Webdesk
ജറുസലം
November 2, 2024 12:46 pm

തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിൽ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ നടത്തിയ ബോംബ് ആക്രമണത്തിൽ കുട്ടികളടക്കം 68പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസ് ദിന്‍ കസബ് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഒളിവില്‍ കഴിഞ്ഞ കസബിനെ വകവരുത്താനായാണ് ജനവാസ മേഖലയില്‍ വ്യോമാക്രമണം നടത്തിയത്. 

ഗാസയിലെ മറ്റു സംഘടനകളുമായി ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഇസ് അൽ ദിൻ കസബ്, ഹമാസിന്റെ അവശേഷിച്ച ഉന്നത നേതാക്കളിൽ ഒരാളാണെന്നും സൈന്യം വ്യക്തമാക്കി. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇരു മേഖലകളിലും വെടിനിർത്തൽ നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഇസ്രയേലിന്റെ നടപടി. എന്നാൽ താൽക്കാലിക വെടിനിർത്തലിന് ഹമാസ് അനുകൂലമല്ലെന്ന് ഹമാസ് അനുകൂല വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.