ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ ലെബനനിലെ ബെയ്റൂട്ടിൽ ഒരു കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണം നടന്നത്. സംഘർഷം രൂക്ഷമായതിന് ശേഷം ഇതാദ്യമായാണ് ബെയ്റൂട്ടിലെ ജനവാസകേന്ദ്രത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തുന്നത്. ബെയ്റൂട്ടിലെ കോല ജില്ലയിലെ ഒരു അപ്പാർട്ട്മെന്റിന്റെ മുകളിലത്തെ നിലയിലാണ് ആക്രമണം നടന്നത്. കോല ജില്ലയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ മൂന്ന് നേതാക്കൾ കൊല്ലപ്പെട്ടതായി പലസ്തീൻ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ (പിഎഫ്എൽപി) പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.