ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിനുനേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ ഷെയ്ഖ് റദ്‌വാന്‍ ഭാഗത്ത് അഭയാർഥികളെ താമസിപ്പിച്ചിരുന്ന സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 15 പലസ്തീന്‍കാർ കൊല്ലപ്പെട്ടതായാണ് വിവരം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് രണ്ടാമതും സ്‌ഫോടനം നടത്തിയെന്നാണ് വിവരം. ഹമാസിന്റെ കമാന്‍ഡ് സെന്ററായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിനെയാണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍ പറയുന്നത്.
ശനിയാഴ്ച റഫയിലെ ഒരു വീടിനു ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കിൽ നടന്ന രണ്ട് ആക്രമണങ്ങളിലായി ഹമാസിന്റെ ഒരു കമാൻഡർ ഉൾപ്പെടെ ഒമ്പതുപേരും കൊല്ലപ്പെട്ടിരുന്നു. മറ്റൊരു ആക്രമണത്തില്‍ 4 ഇസ്‌ലാമിക് ജിഹാദ് പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
English Summary: Israeli Airstrikes in Gaza; 15 people were killed and many injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.