28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ബെയ്‌റൂട്ട്
September 24, 2024 9:13 am

ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 1,240 പേര്‍ക്കാണ് പരിക്കേറ്റത്. ഹിസ്ബുല്ല തീവ്രവാദി സംഘം ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേലി സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു..

ലബനനില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. തെക്കന്‍ ലബനനില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍ നിന്ന് പലായനം ചെയ്തു.

വ്യോമാക്രമണത്തില്‍ 1,240-ലധികം പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്‌റൂട്ടിലേക്കുള്ള പ്രധാന ഹൈവേ തടസ്സപ്പെട്ടു. ഹിസ്ബുല്ല മൂന്നാമത്തെ കമാന്‍ഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.

തെക്കന്‍ ലെബനനിലെയും ലെബനിലെ ബെക്കയിലെയും ഏകദേശം 800 ഹിസ്ബുല്ല ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അതേസമയം ഹിസ്ബുല്ല ഇസ്രയേലിലെ അഞ്ചിടത്ത് ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വെള്ളിയാഴ്ച തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഫോഴ്സ് കമാന്‍ഡര്‍ ഇബ്രാഹിം അഖില്‍ ഉള്‍പ്പെടെ 39 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.