7 December 2025, Sunday

Related news

December 7, 2025
December 5, 2025
December 5, 2025
November 27, 2025
November 23, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025
November 19, 2025

ഗാസയില്‍ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം

ഹമാസ് മേധാവി ഇസ്മയില്‍ ഹനിയുടെ മക്കളും ചെറുമക്കളും അടക്കം 14പേര്‍ കൊല്ലപ്പെട്ടു 
Janayugom Webdesk
ന്യൂഡല്‍ഹി
April 11, 2024 9:54 am

ഗാസയില്‍ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. ഹമാസ് മേധാവി ഇസ്മയില്‍ ഹനിയുടെ മക്കളും, ചെറുമക്കളും അടക്കം 14പേര്‍ കൊല്ലപ്പെട്ടു.ഹനിയയുടെ മൂന്ന്‌ മക്കളും മൂന്ന്‌ പേരക്കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഷാതി അഭയാർത്ഥി ക്യാമ്പിനു സമീപത്തുവെച്ചാണ് ഇസ്രയേൽ വ്യോമാക്രമണമുണ്ടായത്.

കുടുംബാംഗങ്ങളുടെ മരണം ഹനിയ സ്ഥിരീകരിച്ചു. നാലു മക്കളിൽ മൂന്നു പേരായ അമീർ, ഹസെം, മൊഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഹസെമിന്റെ മകളും അമീറിന്റെ മകനും മകളുമാണ് കൊല്ലപ്പെട്ടത്.അമേരിക്കൻ രഹാസ്യാന്വേഷ ഏജൻസിയായ സിഐഎയുടെ തലവന്റെ നേതൃത്വത്തിൽ കെയ്റോയിൽ ചർച്ച തുടരുന്നതിനിടെയാണ് ആക്രമണം. ഹമാസിന്റെ രാഷ്ട്രീയകാര്യ വിഭാ​ഗം മേധാവിയാണ് ഇസ്‌മയിൽ ഹനിയ. നിലവില്‍ ഖത്തറിലാണ് അദ്ദേഹം.

Eng­lish Summary: 

Israeli airstrikes on those return­ing from Eid cel­e­bra­tions in Gaza

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.