വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കി. നൂർ ഷംസ് ക്യാമ്പിൽ നടത്തിയ റെയ്ഡിനിടെ എട്ട് മാസം ഗർഭിണിയായ സ്ത്രീ കൊല്ലപ്പെട്ടു. ജമാൽ മുഹമ്മദ് ഷമാലി ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബത്തിന് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഇവരുടെ ഭർത്താവിനും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സൈന്യം തടഞ്ഞതിനാൽ ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ല എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് റെയ്ഡ് നടന്നത്. ഭാരമേറിയ യന്ത്രങ്ങളും, ബുൾഡോസറുകളും വിന്യസിച്ചിരുന്നതായും പലസ്‌തീനിലെ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.