17 February 2026, Tuesday

Related news

February 15, 2026
February 11, 2026
February 1, 2026
February 1, 2026
January 28, 2026
January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026

വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം; 73 പേർ കൊ ല്ലപ്പെട്ടു

Janayugom Webdesk
ടെൽ അവീവ്
October 20, 2024 12:22 pm

വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 73 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസ മുനമ്പിലെ ബെയ്ത് ലാഹിയ പട്ടണത്തിലാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. അക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവിടുത്തെ നിരവധി വീടുകൾ അടക്കം ഇസ്രയേൽ സൈന്യം തകര്‍ത്തു.

ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നും ചിലരെ കാണാതായിട്ടുണ്ടെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ മേധത്ത് അബ്ബാസ് അറിയിച്ചു. പട്ടണത്തിലെ മെഡിക്കൽ സേവനങ്ങളെ അടക്കം ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേൽ ആക്രമണം. നിരവധി കെട്ടിടങ്ങൾ സൈന്യം തകർത്തുവെന്നും ഗാസയിലെ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബെയ്ത് ലാഹിയയിൽ നടത്തിയത് ഭയാനകമായ കൂട്ടക്കൊല ആണെന്നും വംശഹത്യയുടെയും വംശീയ ഉന്മൂലനത്തിൻ്റെയും യുദ്ധമാണ് ഇതെന്നും ഹമാസ് പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.