13 December 2025, Saturday

Related news

December 10, 2025
December 7, 2025
December 7, 2025
December 5, 2025
December 5, 2025
December 5, 2025
December 3, 2025
November 27, 2025
November 23, 2025
November 23, 2025

ഇസ്രയേല്‍ ഉപരോധം ; ഗാസയില്‍ നിരവധി പട്ടിണി മരണം

Janayugom Webdesk
ഗാസ സിറ്റി
July 25, 2025 10:51 am

ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഉപരോധം കടുപ്പിച്ചതോടെ പട്ടിണിയുടെ പിടിയിലമര്‍ന്ന ഗാസ.മരുന്നും ഭക്ഷണവും പോഷകാഹരവുമില്ലാതെ മരിച്ചവരടെ എണ്ണം നിരവധി. 24 മണിക്കൂറിനിടെ രണ്ടുപേർകൂടി പട്ടിണിമൂലം മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ ഗാസയിൽ 89 പേർ കൊല്ലപ്പെട്ടു.

435 പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. 2023 ഒക്‌ടോബറിനുശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 59,587 ആയി. അവശ്യവസ്‌തുക്കൾ അതിർത്തി കടത്തിവിടാതെ ഭക്ഷ്യക്ഷാമം സൃഷ്‌ടിക്കുന്ന ഇസ്രയേൽ നടപടിക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി.മാനുഷിക പ്രതിസന്ധി രൂക്ഷമായ ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത് ഇന്ത്യ. സംഘർഷത്തിൽ ശാശ്വത സമാധാനത്തിനായുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന്‌ യുഎൻ രക്ഷാ കൗൺസിലിലെ തുറന്ന ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.