13 December 2025, Saturday

Related news

September 19, 2025
September 18, 2025
September 17, 2025
September 16, 2025
September 16, 2025
September 16, 2025
September 16, 2025
August 26, 2025
August 21, 2025
August 13, 2025

ഇസ്രയേല്‍ വംശഹത്യ: ഗാസയില്‍ കൊന്നവരില്‍ ഭൂരിപക്ഷവും സ്ത്രീകളും,കുട്ടികളും

Janayugom Webdesk
ഗാസ സിറ്റി
May 27, 2025 12:35 pm

ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 54,000 ആകുന്നു. കഴിഞ്ഞ ദിവസംവരെയുള്ള കണക്കുകള്‍ പ്രകാരം മരണസംഖ്യ 53,977 ആണ്‌. 1.23 ലക്ഷംപേർക്ക് പരിക്കേറ്റു. പലസ്തീൻ ജനതയെ ഉന്മൂലനംചെയ്യാൻ ലക്ഷ്യമിട്ട്‌ ആക്രമണം ശക്തമാക്കിയ ഇസ്രയേൽ കൊന്നവരില്‍ ഭൂരിപക്ഷവും കുട്ടികളും, സ്ത്രീകളുമാണ് .അഭയാർഥികേന്ദ്രമായ സ്‌കൂളിൽ ഇസ്രയേൽ ബോംബിങ്ങിൽ നിരവധി പേർ കൊല്ലപ്പെട്ടു. തിങ്കൾ പുലർച്ചെ മുതൽ നടത്തിയ ആക്രമണങ്ങളിൽ മരണം നിരവധിയാണ് . ദ്വിരാഷ്ട്ര പ്രശ്നപരിഹാരത്തിനായി ഇരുപതു യൂറോപ്യൻ, അറബ് രാജ്യങ്ങളിൽനിന്നുള്ള വിദേശമന്ത്രിമാരുടെ യോഗം സ്‌പെയിനിലെ മാഡ്രിഡിൽ ചേർന്നു.

ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് യോഗത്തിൽ സ്പെയിൻ ആവശ്യപ്പെട്ടു. ഗാസയിൽ നേരിട്ടുള്ള സഹായവിതരണം ആരംഭിക്കുമെന്ന് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) പ്രസ്താവനയിൽ അറിയിച്ചു. ഫൗണ്ടേഷനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അമേരിക്കക്കാരനായ എക്സിക്യൂട്ടീവ് ഡയറക്ടർ ജെയ്‌ക്ക്‌ വുഡ് രാജി പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്‌. പലസ്തീൻ അഭയാർഥികൾക്കുള്ള ഐക്യരാഷ്‌ട്ര സംഘടനയുടെ ഏജൻസിയായ യുഎൻആർഡബ്ല്യുഎവിന്റെ കിഴക്കൻ ജറുസലേമിലെ ഓഫീസ്‌ വളപ്പിലേക്ക്‌ ഇസ്രയേലി പ്രതിഷേധക്കാർ അതിക്രമിച്ചു കയറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.