5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 4, 2026

ഇസ്രായേല്‍ മിസൈൽ ആക്രമണം; ഇറാനിൽ രണ്ട് സ്കൂളുകൾ കൂടി തകർന്നു

Janayugom Webdesk
തെഹ്റാൻ
March 5, 2026 7:49 pm

യുഎസ്-ഇസ്രായേൽ ആക്രമണത്തിന്‍റെ ഭാഗമായി അയച്ച മിസൈലുകൾ പതിച്ച് രണ്ട് സ്കൂളുകൾ കൂടി തകർന്നുവെന്ന് ഇറാനിലെ വാർത്താ ഏജൻസി. ഇറാന്‍റെ തെക്ക് പടിഞ്ഞാറുള്ള പരൻഡ് ടൗണിലെ സ്കൂളുകൾക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ തകർന്ന സ്കൂൾ കെട്ടിടങ്ങളുടെ ചിത്രങ്ങൾ ഏജൻസി പുറത്തു വിട്ടു. സമീപത്തുള്ള ജനവാസ മേഖലയിലും ആക്രമണത്തിൽ കാര്യമായ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം യുഎസ്-ഇസ്രായേൽ മിനാബിലെ പ്രൈമറി സ്കൂളിനു നേർക്ക് നടത്തിയ ബോംബാക്രമണത്തിൽ 160ഓളം കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്. ഇതിനിടെ ഇസ്രായേലിൽ റഡാർ സൈറ്റിൽ ഉൾപ്പെടെ തങ്ങൾ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം വ്യാഴാഴ്ച അറിയിച്ചു. പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ തങ്ങൾ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡ് അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കപ്പൽ തീപിടിച്ച നിലയിലാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഇറാന്റെ പ്രത്യാക്രമണമുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.