
അധിനിവേശ വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ കാരുടെ കൃഷിയിടങ്ങളില്‍ തീയിട്ട് നശിപ്പിച്ച് ഇസ്രയേലി കുടിയേറ്റക്കാര്‍. മുഖംമൂടി ധരിച്ചെത്തിയവര്‍ പ്രകോപനം ഒന്നുമില്ലാത കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കുന്നത് തങ്ങള്‍ കണ്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.നിരവധി ഒലീവ് മരങ്ങള്‍ വെട്ടിനശിപ്പിക്കുകയും, തീയിടുകയും ചെയ്തു.വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തി ഭയം സൃഷ്ടിക്കുന്നതും പതിവാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. പലസ്തീന്‍കാരെ മര്‍ദ്ദിക്കുന്നതും തടങ്കലിലാക്കുന്നതും ഇവിടെ പതിവാണ്.
ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കി പ്രദേശത്തുനിന്ന് പാലായനം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ജൂതകുടിയേറ്റക്കാര്‍ .ഇസ്രയേല്‍ കഴിഞ്ഞ 22 വര്‍ഷമായി നടത്തുന്ന ആക്രമണങ്ങളി്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അറുപത്തീരായിരം കടന്നെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം 60 പേർ കൊല്ലപ്പെട്ടു. ഇതുവരെ 156,230 പേർക്ക് പരിക്കേറ്റു. 1,965 പേർ വിവിധ സഹായങ്ങൾക്കായി കാത്തുനിൽക്കുമ്പോഴാണ് കൊല്ലപ്പെട്ടത്. ഗാസയിൽ വെടിനിർത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇൗജിപ്‌ത് വിദേശമന്ത്രി ബദർ അബ്‌ദലേറ്റി പറഞ്ഞു. പലസ്‌തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്‌തഫയുമായി അദ്ദേഹം ചർച്ച നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.