18 January 2026, Sunday

Related news

January 17, 2026
January 17, 2026
January 16, 2026
January 4, 2026
December 31, 2025
December 31, 2025
December 29, 2025
December 29, 2025
December 28, 2025
December 24, 2025

ഇറാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഇസ്രയേല്‍ സൈനികൻ അറസറ്റില്‍

Janayugom Webdesk
തെൽഅവീവ്
November 22, 2025 9:06 am

ഇറാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഇസ്രയേല്‍ സൈനികൻ അറസറ്റില്‍. 21കാരൻ റാഫേൽ റെവെനിയെയാണ് ഇസ്രയേല്‍ സെക്യുരിറ്റി ഏജൻസിയായ ഷിൻബെറ്റ് പിടികൂടിയത്. ഇയാള്‍ നിരവധി തവണകളായി ഇസ്രായേൽ ഇന്റലിജൻസ് ഏജൻസിയുമായി ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ഹാറ്റ്സെറിം എയർബേസിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അന്വേഷണത്തിൽ ഇയാൾ ഇസ്രായേൽ വ്യോമകേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇറാന് കൈമാറുകയും അതിന് ഡിജിറ്റൽ പേയ്​മെന്റിലൂടെ പണം വാങ്ങുകയും ചെയ്തുവെന്ന് ഇസ്രായേൽ കണ്ടെത്തി. 

ബീർഷെബ പോലുളള വ്യോമകേന്ദ്രങ്ങളുടെ ചിത്രങ്ങളെടുക്കൽ, ചില സ്ഥലങ്ങളിൽ ഇറാൻ ഉപകരണങ്ങൾ സ്ഥാപിക്കൽ, സിം കാർഡുകൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദേശ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരം കൈമാറിയതിന് ഗുരുതരമായ വകുപ്പുകൾ ഉപയോഗിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.