പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ ഭീഷണിപ്പെടുത്തിയതുപോലെ ഗാസയ്ക്കുമേൽ ഇസ്രയേൽ നരകത്തിന്റെ കവാടം തുറന്നിരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പരിശുദ്ധമായ പലസ്തീൻ ഭൂമിയിൽ അവർ രക്തച്ചൊരിച്ചിലും കൂട്ടക്കൊലകളും കൊണ്ട് ആഘോഷത്തിലാണ്. ഇസ്രയേലിലെ തന്റെ ഉറ്റ ചങ്ങാതിയോട് മനുഷ്യത്വവിരുദ്ധമായ ഈ കൊടുംക്രൂരത അവസാനിപ്പിക്കണമെന്ന് മോഡി പറയണമെന്നും സമാധാനത്തോടെ ജീവിക്കാൻ പലസ്തീനിന് എല്ലാ അവകാശങ്ങളുമുണ്ടെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.