15 December 2025, Monday

Related news

December 2, 2025
December 1, 2025
October 30, 2025
October 26, 2025
September 24, 2025
September 21, 2025
September 19, 2025
August 28, 2025
August 25, 2025
August 5, 2025

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയം: രാജീവ് ചന്ദ്രശേഖറിനെ തള്ളി വിഎച്ച്പി

Janayugom Webdesk
ന്യൂഡല്‍ഹി
August 5, 2025 12:49 pm

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ തള്ളി വിഎച്ച്പി ദേശീയ നേതൃത്വം. കന്യാസ്ത്രീകളെ സ്വീകരിക്കാന്‍ പോയത് ബിജെപിയുടെ നിലപാടല്ലെന്ന് സംഘടനാ ദേശീയ ജോയിന്റ് സെക്രട്ടറി ഡോ സുരേന്ദ്ര ജയിന്‍ അഭിപ്രായപ്പെട്ടുസേവനത്തിന്റെ പേരിൽ മത പരിവർത്തനവും, മനുഷ്യ കടത്തും ലൗ ജിഹാദും പാടില്ല എന്നതാണ് ബിജെപിയുടെ നിലപാടെന്നും ഡോ സുരേന്ദ്ര ജയിൻ വ്യക്തമാക്കി.

ബിജെപിയുടെ നിലപാട് പാർലമെന്റിൽ ദുർഗ് എംപി വ്യക്തമാക്കിയിട്ടുണ്ട്. ‌ഭരണമുള്ള സംസ്ഥാനങ്ങളിൽ മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവന്ന പാർട്ടിയാണ് ബിജെപി. ജാമ്യം കിട്ടി എന്നതിനർത്ഥം നിരപരാധികളെന്നല്ല. ‌ വിഷയത്തിൽ അന്വേഷണം നടക്കണമെന്ന് സുരേന്ദ്ര ജയിൻ പറഞ്ഞു.പള്ളികളിൽ എന്തെല്ലാം നടക്കുന്നു എന്ന് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഡോ.സുരേന്ദ്ര ജയിൻ പറഞ്ഞു. 

ബിലാസ്പൂർ എൻഐഎ കോടതി ജാമ്യം അനുവദിച്ചതോടെയാണ് സിസ്റ്റർമാരായ പ്രീതി മേരിയും വന്ദനാ ഫ്രാൻസിസും മോചിതരായത്. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് കന്യാസ്ത്രീകളെ റയിൽവെ സ്റ്റേഷനിൽ നിന്ന് ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.