
രാജ്യത്തെ മാധ്യമങ്ങളുടെ വാമുടിക്കെട്ടാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഐടി നിയമഭേദഗതി നിയമത്തിലെ വസ്തുത പരിശോധന സമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ മാത്രം. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളുടെ ഉറവിടം, വ്യാജ വര്‍ത്ത എന്നിവ സംബന്ധിച്ച് പരിശോധന നടത്താനാണ് സര്‍ക്കാര്‍ വസ്തുതാ പരിശോധന വിഭാഗം ആരംഭിക്കാന്‍ തീരുമാനിച്ചത്. സമിതിയില്‍ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ അത്തരത്തില്‍ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സമിതിയില്‍ ഇലക്ട്രോണിക്സ് വകുപ്പിലെയും വാര്‍ത്ത വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും പുറമെ സര്‍ക്കാര്‍ ഒരു സ്വതന്ത്ര അംഗത്തെയും ഉള്‍പ്പെടുത്തുമെന്നാണ് എക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമിതിയില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രണ്ടു പേരും അടങ്ങുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ സമിതിയില്‍ എതിര്‍ ശബ്ദം ഇല്ലാതാക്കനുള്ള നീക്കമായി ആണ് ഇതിനെ മാധ്യമലോകം വിലയിരുത്തുന്നത്. 2023 ല്‍ പരിഷ്കരിച്ച വിവര സാങ്കേതിക നിയമത്തില്‍ സര്‍ക്കാരിനെതിരെ വരുന്ന വാര്‍ത്തകളും, വിമര്‍ശനങ്ങളും അവയുടെ നിജസ്ഥിതിയും പരിശോധിക്കാന്‍ വസ്തുതാ പരിശോധന സമിതി രൂപീകരിക്കുകയായിരുന്നു. വ്യാജ വാര്‍ത്തകളും , സത്യസന്ധമല്ലാത്ത വാര്‍ത്തകളും സമിതി പരിശോധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കര്‍ വസ്തുത പരിശോധന സമിതിയില്‍ രാജ്യത്തെ സ്വതന്ത്ര മാധ്യമ പ്രതിനിധികള്‍ ഉണ്ടാവില്ലെന്നാണ് സൂചന.
english summary; IT Act Amendment; Fact-checking committee consists only of government members
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.