11 December 2025, Thursday

Related news

November 30, 2025
October 11, 2025
September 28, 2025
September 12, 2025
September 11, 2025
August 27, 2025
July 27, 2025
July 18, 2025
July 15, 2025
July 2, 2025

അക കണ്ണിന്റെ കാഴ്ചയില്‍ ശ്രീരേഖ ക്ലാസെടുക്കാന്‍ തുടങ്ങിയിട്ട് 16 വര്‍ഷം

പി ജി രവികുമാർ
ചേർത്തല
September 4, 2023 9:37 pm

അകക്കണ്ണിന്റെ കാഴ്ചയിൽ വിദ്യാർത്ഥികൾക്ക് ഒരംശം പോലും സംശയം ബാക്കി വയ്ക്കാതെ ശ്രീരേഖ രാധാകൃഷ്ണനായ്ക് ക്ലാസ് എടുക്കാൻ തുടങ്ങിയിട്ട് 16 വർഷം. ചേർത്തല ഗവണ്‍മെന്റ് ഗേൾസ് എച്ച്എസ്എസിലെ 5–ാം ക്ലാസ് അധ്യാപികയായ ജൻമനാ കാഴ്ചശക്തി ഇല്ലാത്ത ശ്രീരേഖയാണ് അധ്യാപനത്തില്‍ മികവ് പുലർത്തുന്നത്. തൃപ്പൂണിത്തുറ എളമന കുറ്റിക്കാട്ട് രാധാകൃഷ്ണനായ്ക്കിന്റെ ഭാര്യയും ചേർത്തല രേഖാലയത്തിൽ രാമനാഥപൈയുടെയും, ലളിതാഭായുടെയും മകളുമാണ് ശ്രീരേഖ. കണ്ണിലെ ഞരമ്പിന്റെ തകരാറ് മൂലമാണ് ജന്മനാലെ കാഴ്ചശക്തി നഷ്ടമായത്. 

കാഞ്ഞിരപ്പള്ളി സ്പെഷൽ സ്കൂളിൽ 7 വരെ പഠിച്ച ശേഷം അവിടെത്തന്നെ സാധാരണ സ്കൂളിലാണ് 10–ാം ക്ലാസും പൂർത്തിയാക്കിയത്. 10–ാം ക്ലാസിലെ മാർക്ക് കുറവു മൂലം വിഷമിച്ച ശ്രീരേഖയോട് ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ പ്രീഡിഗ്രി അധ്യാപിക വി എ മേരിക്കുട്ടിയാണ് ശ്രീരേഖയ്ക്ക് പഠനത്തിന് പ്രചോദനമായത്. എനിക്കും നേടണം എന്ന വാശിയിൽ നടത്തിയ പഠനത്തിലൂടെ പ്രീഡിഗ്രിയ്ക്ക് ഫസ്റ്റ് ക്ലാസ് നേടി. എസ്എൻ കോളജിൽ ബിരുദത്തിനും ആര്യാട് കോളജിൽ ബിഎഡിനും മികച്ച വിജയമായിരുന്നു. എല്ലാം സാധാരണ വിദ്യാർഥികൾക്കൊപ്പം തന്നെ പഠിച്ച്, നോട്ടുകളെല്ലാം ബ്രെയിൻലിപിയിൽ എഴുതിയും കൂട്ടുകാരും വീട്ടുകാരും വായിച്ചുകൊടുക്കുന്നത് കേട്ടു പഠിച്ചുമാണ് വിജയം നേടിയത്. കോളജുകളിലേക്കുള്ള യാത്രയ്ക്ക് രക്ഷിതാക്കളും സുഹൃത്തുക്കളും ഏറെ സഹായിച്ചു. 2007ൽ സർക്കാർ സർവീസിൽ കയറിയ ശ്രീരേഖ തണ്ണീർമുക്കം, വെള്ളിയാകുളം ഗവണ്‍മെന്റ് സ്കൂളുകളിലും 2009 മുതൽ ചേർത്തല ഗവണ്‍മെന്റ് ഗേൾസ് സ്കൂളിലും ജോലി ചെയ്തുവരുന്നു.

സ്കൂളിലെ രണ്ടാം നിലയിലും മൂന്നാം നിലയിലുമുള്ള ക്ലാസുകളിലേക്ക് കയറണമെങ്കിൽ മറ്റ് ആരുടെയെങ്കിലും സഹായം ആവശ്യമാണ്. പാഠപുസ്തകങ്ങൾ ബ്രെയിൻ ലിപിയിലേക്കു മാറ്റിയാണ് ക്ലാസുകൾ എടുക്കുന്നതും നോട്സ് പറഞ്ഞു കൊടുക്കുന്നതും. കുട്ടികളുടെ ശബ്ദത്തിലൂടെ എല്ലാവരെയും മനസിലാക്കിയാണ് പഠിപ്പിക്കുന്നത്. ബിസിനസുകാരനായ ഭർത്താവ് കെ പി രാധാകൃഷ്ണ നായിക്കും മറ്റ് കുടുംബാംഗങ്ങളും വിദ്യാർഥികളും രക്ഷിതാക്കളും സഹപ്രവർത്തകരുമെല്ലാം വലിയ പിന്തുണയോടെയും അഭിമാനത്തോടെ ശ്രീരേഖക്കൊപ്പം ഉണ്ട്. ഏകമകൻ ചേർത്തല ടൗൺ ഗവണ്‍മെന്റ് എൽപിഎസിലെ 5-ാം ക്ലാസ് വിദ്യാർഥി ആശ്രിത് കൃഷ്ണ ആർ നായ്ക്.

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.