ഒരു രാത്രി കൊണ്ട് ഒരു പ്രദേശം മുഴുവൻ വെള്ളത്തിലാക്കിയ വയനാട് മേപ്പാടി ഉരുൾപൊട്ടൽ നടന്നിട്ട് ഇന്ന് ഒരു മാസം.
ഇന്നേക്ക് 1 മാസം തികഞ്ഞിട്ടും ഉരുള്‍പൊട്ടലില്‍ കാണാതായ 78 പേര്‍ ഇന്നും കാണാമറയത്താണ്.ഒരു രാത്രി ഉറങ്ങാന്‍ കിടന്ന വയനാടന്‍ ജനത കണ്ണ് തുറന്നത് ഒരു വന്‍ ദുരന്തത്തിലേക്ക് കാല് വച്ച് കൊണ്ടായിരുന്നു.ഏകദേശം 360 പേരുടെ ജീവനെടുത്ത ഈ വന്‍ ദുരന്തിന്റെ ആഘാതത്തില്‍ നിന്ന് കര കയറാന്‍ ഇന്നും കേരളത്തിനായിട്ടില്ല.
183 വീടുകളും 340 ഹെക്ടര്‍ കൃഷിയിടവുമായിരുന്നു ഈ ദുരന്തത്തില്‍ ഒലിച്ചുപോയത്.58 കുടുംബങ്ങളിലെ എല്ലാവരും ദുരന്തത്തില്‍ മരണപ്പെട്ടു.
കേരളം ഇന്നേ വരേ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കൂട്ട സംസ്‌കാരവും ദുരത്തിനൊടുവില്‍ കാണേണ്ടി വന്നു. ദുരിതക്കയത്തിലായ നാടിനെ ചേര്‍ത്ത് പിടിക്കാന്‍ നിരവധി കരങ്ങളുണ്ടായിരുന്നു. സഹായം എല്ലായിടത്ത് നിന്നും എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏകോപനം നടന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സന്ദര്‍ശനം നടത്തി. ദുരന്തത്തിലകപ്പെട്ട മനുഷ്യര്‍ ഇന്ന് താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്. കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാനുള്ള കൈത്താങ്ങാണ് ഇനി അവര്‍ക്ക് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.