22 January 2026, Thursday

Related news

January 19, 2026
January 13, 2026
January 3, 2026
December 23, 2025
December 20, 2025
November 9, 2025
October 31, 2025
October 18, 2025
October 12, 2025
September 16, 2025

കേരളത്തിൽ ആശമാർക്ക് അധിക ജോലിയെന്നത് തെറ്റായ പ്രചാരണം;വേതനം മൂന്നിരട്ടി ഉടൻ കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങളും പരിഗണിക്കേണ്ടി വരുമെന്നും മന്ത്രി വീണാജോർജ്ജ്

Janayugom Webdesk
തിരുവനന്തപുരം
March 19, 2025 6:05 pm

കേരളത്തിൽ ആശമാർക്ക് അധിക ജോലിയെന്നത് തെറ്റായ പ്രചാരണമാണെന്നും വേതനം മൂന്നിരട്ടി ഉടൻ കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങളും പരിഗണിക്കേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി വീണാജോർജ്ജ്. ആശമാരുടെ ഓണറേറിയം 21000 രൂപയാക്കണം, വിരമിക്കൽ ആനുകൂല്യം എന്നിവ സമരക്കാർ ആവർത്തിക്കുകയാണ്. ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ലെന്നും മന്ത്രി പറഞ്ഞു. 

സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നതടക്കം നിർവചനം മാറ്റണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് പറയും. ഇൻസന്റീവ് കൂട്ടണമെന്ന് ആവശ്യപ്പെടും. അടുത്ത ആഴ്ച കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണും. ആശമാരുടെ ഇൻസന്റീവ് കൂട്ടുന്ന കാര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. ആശമാർ നിരാഹാരത്തിലേക്ക് പോകുന്നത് അത്യന്തം നിരാശാജനകമാണ്. 

ആദ്യ കൂടിക്കാഴ്ചയിൽ പോസീറ്റീവ് പ്രതികരണം ഉണ്ടായത് കൊണ്ടാണ് അടുത്ത ആഴ്ച വീണ്ടും കാണാൻ തീരുമാനിച്ചത്. ജനാധിപത്യ സമരത്തെ ജനാധിപത്യ രീതിയിൽ തന്നെയാണ് സർക്കാർ സമീപിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 26125 ആശമാരാണ് ഉള്ളത്. 400 ഓളം പേരാണ് സമരത്തിനുള്ളത്. കേരളത്തിൽ ആശമാർക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നുണ്ട്. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.