15 December 2025, Monday

Related news

November 12, 2025
September 25, 2025
September 18, 2025
September 8, 2025
August 28, 2025
July 12, 2025
July 10, 2025
April 6, 2025
February 6, 2025
December 18, 2024

ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന്‍റേത് അഴകൊഴമ്പന്‍ സമീപനമെന്ന് സമസ്ത

Janayugom Webdesk
തിരുവനന്തപുരം
July 1, 2023 1:13 pm

ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന്‍റേത് അഴകൊഴമ്പന്‍ സമീപനമെന്ന് സമസ്ത സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി.ചര്‍ച്ച നടത്തി നിലപാട് സ്വീകരിക്കാമെന്ന കോണ്‍ഗ്രസ് നിലപാട് ശരിയല്ലെന്നും ഇനി അക്കാര്യത്തില്‍ ഒരു ചര്‍ച്ചയും ആവശ്യമില്ലെന്നും നാസര്‍ ഫൈസി കൂടത്തായി പറഞു.

മതേതര നിലപാടുകള്‍ക്കൊപ്പമാണ് നാളിതുവരെയായി കോണ്‍ഗ്രസ് നിന്നിട്ടുള്ളത്. രാജീവ് ഗാന്ധിയുടെ കാലഘട്ടത്തില്‍ ശരീഅത്ത് വിവാദമുയര്‍ന്നപ്പോള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലും ഏക സിവില്‍കോഡിനെ അനുകൂലിച്ചൊരു ഘട്ടത്തിലും അതിനെശക്തിയായി എതിര്‍ത്തത് കോണ്‍ഗ്രസാണ്.ഇപ്പോള്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ്.

ചര്‍ച്ച നടത്തി നിലപാട് സ്വീകരിക്കാമെന്ന കോണ്‍ഗ്രസ് നിലപാട് ശരിയല്ല. ഇനി അക്കാര്യത്തില്‍ ഒരു ചര്‍ച്ചയും ആവശ്യമില്ല. എതിര്‍ക്കുകയാണ് വേണ്ടത്.ഏക സിവില്‍ കോഡിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നത് തെറ്റാണ്. കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചാല്‍ ഹൈന്ദവ വിഭാഗം അടക്കം കൂടെ നില്‍ക്കും. കോണ്‍ഗ്രസ് ബഹുസ്വരത അംഗീകരിച്ചാല്‍ മാത്രമേ സ്വീകാര്യതയുണ്ടാകൂ.എന്നാല്‍ ഇന്ന് കോണ്‍ഗ്രസിന് മൃദു സമീപനമാണ്.

നരേന്ദ്ര മോഡിയുടെ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏക സിവില്‍ കോഡ് ന്യൂനപക്ഷ വിരുദ്ധമാകുമെന്ന് ഉറപ്പാണ്. ഏക സിവില്‍ കോഡിനെ എതിര്‍ക്കാന്‍ എല്ലാ മതസംഘടനകളും മുന്നോട്ട് വരണം, നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.കര്‍ണാടകയില്‍ പോലും 85 ശതമാനം വരുന്ന ഹൈന്ദവ ജനത കോണ്‍ഗ്രസിന് ഭൂരിപക്ഷം നല്‍കിയതും ബിജെപിയെ നിരാകരിക്കുകയും ചെയ്ത വസ്തുത കോണ്‍ഗ്രസ് ഉള്‍ക്കൊള്ളണം.

അവര്‍ മതേതര സമൂഹത്തിനൊപ്പം നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്, ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു.സിവില്‍ കോഡ് വിഷയത്തില്‍ അടുത്ത ശനിയാഴ്ച സമസ്ത പ്രത്യേക യോഗം ചേരും. ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രതിഷേധിക്കുന്നത് തള്ളാനാവില്ല.

Eng­lish Summary:
It is agreed that Con­gress’s approach to the Sin­gle Civ­il Code is a mixed bag samastha

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.