ചോദ്യം ചോദിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി ബിജെപി എംപിയും റെസ് ലിംങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണ്‍ സിങ്.
ലൈംഗികാതിക്രമ ആരോപണക്കേസില്‍ ബ്രിജ് ഭൂഷണ്‍ സിങ് കുറ്റം ചെയ്തതായി ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞെന്ന് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം പറഞിരുന്നു.ഇതുസംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു വനിതാ റിപ്പോര്‍ട്ടറോട് പരുഷമായി പൊരുമാറിയത്.
എയര്‍ പോര്‍ട്ടിന്റെ വിഐപി ഗേറ്റില്‍ നിന്ന് ഇറങ്ങിവരുമ്പോഴാണ് ബ്രിജ്
ഭൂഷണോട് റിപ്പോര്‍ട്ടര്‍ ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച ചോദ്യം ഉന്നയിയിക്കുന്നത്. കേസിന്റെ ചാര്‍ജ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ എംപിയുടെ രാജിയെക്കുറിച്ചും റിപ്പോര്‍ട്ടര്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍, എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല. ഞാന്‍ കോടതിയില്‍ സംസാരിക്കാം എന്നാണ് ബ്രിജ് ഭൂഷണ്‍ പറയുന്നത്.തുടര്‍ന്നും ചോദ്യം അവര്‍ത്തിച്ച റിപ്പോര്‍ട്ടറെ ശ്രദ്ധിക്കാതെ ബ്രിജ് ഭൂഷണ്‍ തന്റെ കാറിലേക്ക് കയറുകയും, ശേഷം റിപ്പോര്‍ട്ടറെ സുരക്ഷ ഉദ്യോഗസ്ഥന്‍ ബലമായി പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു
English Summary:
It is alleged that Brij Bhushan robbed a journalist who asked questions
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.