6 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 4, 2025
April 2, 2025
April 1, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 29, 2025
March 28, 2025

മോഹന്‍ലാലിന് ഒപ്പം അഭിനയിച്ചാല്‍ അതൊരു ബഹുമതി; പ്രിയദര്‍ശനോട് അവസരം ചോദിക്കുമെന്ന് അക്ഷയ് കുമാര്‍

Janayugom Webdesk
കൊച്ചി
August 10, 2022 12:54 pm

നടന്‍ മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശനോട് അവസരം ചോദിക്കുമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. രക്ഷാബന്ധന്‍ എന്ന അക്ഷയ് കുമാറിന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ മലയാളി ആരാധകന്റെചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരുപാട് മലയാളസിനിമകള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് സൂപ്പര്‍ഹിറ്റ് ആക്കിയിട്ടുള്ള താങ്കള്‍ എന്നാണ് മലയാളത്തില്‍ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം. തനിക്ക് മലയാളസിനിമയില്‍ അഭിനയിക്കാന്‍ സന്തോഷമേ ഉള്ളൂവെന്നും അക്ഷയ് കുമാര്‍ അറിയിച്ചു. പക്ഷേ, മലയാളം സംസാരിക്കാന്‍ തനിക്ക് അറിയാത്തതാണ് ഒരു പ്രശ്‌നമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

മലയാള സിനിമയില്‍ അഭിനയിക്കാന്‍ സന്തോഷമേ ഉള്ളൂ. പക്ഷേ, പ്രശ്‌നം എന്താണെന്നു വെച്ചാല്‍ മലയാളം സംസാരിക്കാന്‍ എനിക്ക് അറിയില്ല. മറ്റൊരാള്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നതില്‍ താല്‍പര്യമില്ല. സ്വന്തം ശബ്ദത്തില്‍ സംസാരിക്കുന്നതാണ് ഇഷ്ടം. തമിഴില്‍ രജനികാന്തിന് ഒപ്പം അഭിനയിച്ചു. കന്നഡയിലും അഭിനയിച്ചു. ഇനി മലയാളത്തില്‍ മോഹന്‍ലാലിന് ഒപ്പം അഭിനയിക്കണം. മോഹന്‍ലാലിന് ഒപ്പം അഭിനയിച്ചാല്‍ അതൊരു ബഹുമതിയായി തന്നെ കരുതുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

Eng­lish sum­ma­ry; It is an hon­or to act with Mohan­lal; Akshay Kumar will ask Priyadar­shan for a chance

You may also like this video;

മരത്തില്‍ കൊത്തിയെടുത്ത പെണ്‍ശില്‍പ്പംഒപ്റ്റിക്കല്‍ ഇല്ല്യൂഷനില്‍ | SHORT NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.