12 February 2026, Thursday

”മഹാഗുരു ഇരുന്ന കസേരയിലാണ് ഇരിക്കുന്നത് എന്ന് ഓർമിച്ചാൽ മതി, മറ്റൊന്നും പറയാനില്ല”; വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി കെ ബി ഗണേഷ്‌കുമാർ

Janayugom Webdesk
തിരുവനന്തപുരം
January 4, 2026 8:08 pm

വെള്ളാപ്പള്ളിയുടെ വർഗീയപരാമർശങ്ങളെ വിമർശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. ജാതി ചോദിക്കുകയും പറയുകയും ചെയ്യരുത് എന്ന് പറഞ്ഞ ഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നതെന്നും അത് ഓർമിച്ചാൽ മതിയെന്നും മറ്റൊന്നും പറയാനില്ലെന്നും ഗണേഷ്‌കുമാർ പറഞ്ഞു. ഒരാളെയും തിരുത്താനാകില്ല, എന്നും വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ്. ഒരാളും ഇങ്ങനെയൊന്നും പറയാൻ പാടില്ല. ലോകത്ത് ആരെയും തിരുത്താനാകില്ല. സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനം. അവനവനാണ് വകതിരിവ് കാണിക്കേണ്ടതെന്നും ഗണേഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.