5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 6, 2024
October 9, 2024
October 8, 2024
September 17, 2024
August 22, 2024
August 8, 2024
July 26, 2024
June 7, 2024
May 31, 2024

രാജ്യത്ത് 2000 രൂപ വ്യാജ നോട്ടുകളേക്കാൾ കൂടുതൽ 500 രൂപ വ്യാജനെന്ന് കണക്കുകൾ; റിപ്പോർട്ട് പുറത്തുവിട്ട് ആർബിഐ

Janayugom Webdesk
May 31, 2023 4:13 pm

രാജ്യത്ത് 2000 രൂപ നോട്ടുകളേക്കാൾ കൂടുതൽ വ്യാജ 500 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസമാണ് ആർബിഐയുടെ വാർഷിക റിപ്പോർട്ട് പുറത്തുവന്നത്. 2000 നോട്ടുകളേക്കാൾ കൂടുതൽ വ്യാജ 500 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 2000 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം കണ്ടെത്തിയ 13,604 നോട്ടുകളിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ ഇത് 9,806 ആയി കുറഞ്ഞു. എന്നാൽ
ബാങ്കിംഗ് സംവിധാനം വഴി കണ്ടെത്തിയ വ്യാജ 500 രൂപ നോട്ടുകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 14.6% വർധിച്ചാതായി റിപ്പോർട്ടിൽ പറയുന്നു. 10, 100 രൂപയുടെ കള്ളനോട്ടുകൾ യഥാക്രമം 11.6%, 14.7% വും ആയി കുറഞ്ഞു. 2022–23 കാലയളവില്‍ ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ (എഫ്‌ഐസിഎന്‍) 4.6 ശതമാനം റിസര്‍വ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് തിരിച്ചറിഞ്ഞത്.

Eng­lish Sum­ma­ry; It is esti­mat­ed that there are more fake 500 rupee notes than 2000 rupee notes in the coun­try; RBI released the report
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.