22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 8, 2024
October 30, 2024
October 1, 2024
September 25, 2024
September 6, 2024
September 6, 2024
August 16, 2024
July 11, 2024
July 1, 2024

പുതിയകാലത്തെ സാമ്പത്തിക വെല്ലുവിളി നേരിടുവാന്‍ പുതുതലമുറയെ സജ്ജമാക്കുക പ്രധാനം; മന്ത്രി ആര്‍.ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
November 8, 2024 3:25 pm

വർത്തമാന കാലത്തെ വെല്ലുവിളികൾ നേരിടാന്‍ പുതുതലമുറയെ സജ്ജരാക്കുകയെന്നത് ഏറെ പ്രധാനമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. ഐ.സി.ടി അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ സംഘടിപ്പിക്കപ്പെടുന്ന നൈപുണ്യ വികസന കരിയര്‍ ആസൂത്രണ സെന്ററുകളുടെ ആദ്യത്തെ ഗ്രൂപ്പിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തില്‍ യുവതലമുറയെ പ്രാപ്തമാക്കുവാന്‍ പാഠ്യപദ്ധതി പരിഷ്‌ക്കാരം അടക്കം കേരളത്തില്‍ നടപ്പാക്കിവരുകയാണ്. 

പുതിയ പാഠ്യപദ്ധതി യുവാക്കളെ ശാക്തീകരിക്കുക മാത്രമല്ല, ആധുനിക സമ്പത്ത് വ്യവസ്ഥയുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ള വിദഗ്ധരും കഴിവുറ്റവരുമായി പരുവപ്പെടുത്തുകയും ഇന്നവേഷനും ഗവേഷണത്തിനും അവരെ പ്രോഹത്സാഹിപ്പിക്കുകയും ചെയ്യും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ മാതൃകാ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് കേരള സര്‍ക്കാര്‍ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.