അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ മേഖലയിൽ തകര്‍ന്നുവീണ യാത്രാവിമാനം മൊറോക്കനെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാൻ പ്രവിശ്യയില്‍ തകര്‍ന്നുവീണ ചെറുവിമാനം ഇന്ത്യനെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം വിമാനം മൊറോക്കനാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച രാത്രിയോടെയാണ് വിമാനം തകര്‍ന്നുവീണത്. അഫ്ഗാനിസ്ഥാൻ വാർത്താ ഏജൻസിയായ ഖാമ പ്രസ് പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യൻ വിമാനമാണ് തകര്‍ന്നുവീണതെന്നായിരുന്നു പറഞ്ഞിരുന്നത്.
ഗതിമാറിയ വിമാനം ബദക്ഷനിലെ സെബാക്ക് ജില്ലയിലെ പർവതപ്രദേശത്ത് കൂട്ടിയിടിക്കുകയായിരുന്നു. അതേസമയം വിമാനത്തിലെ യാത്രക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
English Summary: It is not India that has collapsed in Afghanistan; Reports that the Moroccan plane
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.