26 January 2026, Monday

Related news

December 3, 2025
October 22, 2025
October 15, 2025
September 27, 2025
August 29, 2025
August 8, 2025
July 13, 2025
June 18, 2025
June 15, 2025
May 29, 2025

സംസ്ഥാനത്ത് മഴ കനക്കുന്നു ; രണ്ട് മരണം,കളമശേരിയിൽ അതിതീവ്ര മഴ

Janayugom Webdesk
തിരുവനന്തപുരം
May 28, 2024 1:35 pm

സംസ്ഥാനത്ത് നിര്‍ത്താതെ മഴ പെയ്ത് കാലവര്‍ഷത്തിന്റെ തുടക്കമാകുകയാണ്. എല്ലായിടത്തും വെള്ളക്കെട്ട് രൂക്ഷണാണ് . എറണാകുളത്തെ കളമശേരിയില്‍ അതി തീവ്രമഴ പെയ്തിരിക്കുകയാണ്.മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മധ്യകരളത്തിൽ രൂക്ഷമായ മഴക്കെടുതിയോടെയാണ്.കൊച്ചിയിൽ ഇന്ന് രണ്ട് മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ കളമശേരി , തൃക്കാക്കര, കലൂർ, തൃപ്പൂണിത്തുറ, എംജി റോഡ് തുടങ്ങി ന​ഗരത്തിലെ പ്രധാന പ്രദേശമാകെ വെള്ളത്തിലായി.

ഗതാ​ഗതം പൂർ‌ണമായി സ്തംഭിച്ചു. വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങുകയും യാത്ര ചെയ്യാനാകാത്ത സ്ഥിതിയും രൂപപ്പെട്ടു. അതേസമയം പല വീടുകളിലും വെള്ളം കയറാനും വെള്ളക്കെട്ട് കാരണമായി . ലഘുമേഘ വിസ്ഫോടനം കൊച്ചിയിൽ ഉണ്ടായതായും കാലാവസ്ഥാ വിദ​ഗ്ധർ സംശയിക്കുന്നു. കളമശ്ശേരിയിൽ സാഹിത്യകാരി പ്രൊഫ. എം ലീലാവതിയുടെ വീട്ടിൽ അടക്കം വെള്ളം കയറി. ലീലാവതി ടീച്ചറെ മകന്‍റെ വീട്ടിലേക്ക് മാറ്റി. നിരവധി പുസ്തകങ്ങള്‍ വെള്ളക്കെട്ടിൽ നശിച്ചു.

കൈ കഴുകാൻ വീടിന്റെ പിന്നിലേക്ക് ഇറങ്ങിയ യുവാവ് വീട്ടുവളപ്പിൽ നിന്ന തെങ്ങ് ഒടിഞ്ഞുവീണു മരിച്ചു. ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാൺമ ചിറയിൽ കുളങ്ങര വീട്ടിൽ ധർമ്മപാലന്റെയും ജയശ്രീയുടെയും മകൻ അരവിന്ദ് (32)ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞ് അരവിന്ദിൻ്റെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അരവിന്ദ് മരിച്ചു. മൃതദേഹം തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ. സഹോദരി: ഐശ്വര്യ.

കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്. ഇന്നലെ രാത്രി 7 ന് കളി കഴിഞ്ഞ് തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കോട്ടയത്ത് തിങ്കളാഴ്ച രാത്രി മുതൽ ശക്തമായ മഴതുടരുകയാണ്. മീനച്ചിലാറ്റിലും, മണിമലയാറ്റിലും, മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഓട വൃത്തിയാക്കാതിരുന്നതിനെ തുടർന്ന് വൈക്കത്തെ കടകളിൽ വെള്ളം കയറി. മഴ ശക്തായതോടെ വൈക്കം തവണക്കാവ് ജങ്കാർ സർവ്വീസ് നിർത്തി.

വൈക്കം ജെട്ടിയിൽ തവണ കടവിലേക്ക് പോകാൻ പുറപ്പെട്ട ബോട്ട് കാറ്റിൽപ്പെട്ട് തിരിക്കാനാവാതിരുന്നതിനെ തുടർന്ന് ജീവനക്കാർ തിരിച്ചടിപ്പിച്ചു. ബോട്ട് സർവ്വീസുകൾ‍ക്ക് മുടക്കമില്ല.ജനുവരി അവസാനത്തോടെയാണ് കേരളത്തിൽ വേനൽക്കാലം ആരംഭിച്ചത്. ഫെബ്രുവരി ആദ്യ ആഴ്ച ആയപ്പോൾതന്നെ ചൂട് കനത്തു. മാർച്ച് അവസാനത്തോടെ പാലക്കാട് ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രിയിലെത്തി. അന്തരീക്ഷ ഊഷ്മാവ് കൂടിയതോടെ രാത്രിയിലെ ചൂട് കൂടിയാണ് അനുഭവപ്പെടുന്നത്. കേരളത്തിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചു. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം കൂടി. പ്രതിദിനം 11 കോടി യൂണിറ്റിലേക്ക് കുതിച്ചുയരുകയായിരുന്നു.മേയ് 15 ഓടെ പല ഭാഗങ്ങളിലായി മഴ ലഭിച്ചുതുടങ്ങി. പിന്നീടുള്ള ദിവസങ്ങൾ ശക്തമായ വേനൽമഴയായിരുന്നു. 40 ഡിഗ്രി താപനിലയിൽ നിന്ന് 27 ഡിഗ്രി സെൽഷ്യസിലേക്ക് താണു.

താപതരംഗത്തിന് നൽകി വന്നിരുന്ന അലർട്ടുകൾ ഇപ്പോൾ മഴ മുന്നറിയിപ്പുകളായി മാറിയിരിക്കുകയാണ്.സംസ്ഥാനത്ത്‌ ഇതുവരെ ലഭിച്ചത്‌ 35 ശതമാനം അധിക വേനൽമഴ. മാർച്ച്‌ ഒന്നുമുതൽ മെയ്‌ 26 വരെ 403.2 മില്ലി മീറ്റർ മഴയാണ്‌ സംസ്ഥാനത്ത്‌ ലഭിച്ചത്‌. 299.7 മില്ലി മീറ്റർ ലഭിക്കേണ്ടിടത്താണിത്‌. തിരുവനന്തപുരത്ത്‌ 65 ശതമാനവും കണ്ണൂരും എറണാകുളത്തും 64 ശതമാനവും അധിക മഴ കിട്ടി.

Eng­lish Summary:
It is rain­ing heav­i­ly in the state; Two dead, extreme rain in Kalamasery

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.