വെളുപ്പാൻ കാലം മുതൽ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്ന് ശശി തരൂരിനെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. കേരളത്തിലെ ഇടത് സർക്കാറിനെയും നരേന്ദ്രമോഡിയെയും പ്രകീർത്തിച്ച ശശി തരൂർ തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
സർക്കാർ വിരുദ്ധ വികാരം ആളിപ്പടരുമ്പോൾ അതിന് ഊർജം പകരേണ്ടവർ തന്നെ അത് അണയ്ക്കാൻ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമർശിക്കുന്നു. എൽഡിഎഫ് സർക്കാരിനെതിരെ പൊരുതുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓർമിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോഡിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമർശിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.