
വെനസ്വേലയിൽ നടത്തിയ യുഎസ് ആക്രമണത്തില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആയുധം പ്രയോഗിച്ചതായി വെനസ്വേലൻ സൈന്യത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷനിടെ തീവ്രമായ ശബ്ദതരംഗം പോലുള്ള ഒരായുധം വെനസ്വേലൻ സൈനികരെ പ്രവർത്തനരഹിതരാക്കിയെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ മൈക്ക് നെറ്റർ പങ്കുവെച്ച മാധ്യമ അഭിമുഖ ഭാഗം വെനസ്വേലൻ സുരക്ഷാ ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കുള്ളിൽ കീഴടങ്ങിയതിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഈ എക്സ് പോസ്റ്റ് യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി റീ പോസ്റ്റ് ചെയ്തിട്ടുണ്ട്.
യുഎസ് സൈന്യം റഡാർ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കുകയും പ്രദേശത്താകമാനം ഡ്രോണുകൾ വിന്യസിച്ച് വെനസ്വേലൻ സൈന്യത്തിന് പ്രതിരോധിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാക്കുകയും ചെയ്തു എന്നും ലവനസ്വേലൻ സുരക്ഷാഉദ്യോഗസ്ഥനായ മൈക്ക് നെറ്ററിന്റെ പോസ്റ്റിൽ പറഞ്ഞു. അവർ സാങ്കേതികമായി വളരെ പുരോഗമിച്ചവരായിരുന്നു, ഞങ്ങൾ മുമ്പ് പോരാടിയ യുദ്ധങ്ങളുമായി അവയ്ക്ക് സാമ്യമില്ലായിരുന്നു. ഇതൊരു യുദ്ധമല്ല, കൂട്ടക്കൊലയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വളരെ തീവ്രമായ ഒരു ശബ്ദ തരംഗം കേള്‍ക്കുകയും പെട്ടെന്ന്, തന്റെ തല അകത്തുനിന്നും പൊട്ടിത്തെറിക്കുന്നതായി തോന്നി. ഞങ്ങൾ എല്ലാവരുടെയും മൂക്കിൽ നിന്ന് രക്തസ്രാവം തുടങ്ങി. ചിലർ രക്തം ഛർദ്ദിച്ചു. നിലത്ത് വീണ് ചലിക്കാൻ കഴിയാതെയായി. ആ ശബ്ദായുധം ഉപയോഗിച്ചതിന് ശേഷം ഞങ്ങൾക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിഞ്ഞില്ലെന്നും സുരക്ഷാഉദ്യോഗൻ കൂട്ടിചേര്‍ത്തു.
ഈ വിവരണം മൈക്രോവേവുകൾ അല്ലെങ്കിൽ ലേസറുകൾ പോലുള്ള ഊർജം ഉപയോഗിച്ച് ലക്ഷ്യങ്ങളെ പ്രവർത്തനരഹിതമാക്കുന്ന ഡയറക്ട് എനർജി ആയുധങ്ങളുമായി സാമ്യമുള്ളതാണെന്ന് ഒരു മുൻ യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അത്തരം ചില സംവിധാനങ്ങൾക്ക് രക്തസ്രാവം, വേദന, പൊള്ളൽ, പ്രവർത്തനരഹിതരാകൽ എന്നിവ ഉണ്ടാക്കാൻ കഴിയും. സമാനമായി 2020‑ൽ ലഡാക്കിൽ നടന്ന അതിർത്തി സംഘർഷത്തിനിടെ ഇന്ത്യൻ സൈനികർക്കെതിരെ ചൈന മൈക്രോവേവ് ആയുധം ഉപയോഗിച്ചതായി മുൻപ് ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ ചൈന അത് നിഷേധിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.