22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
December 1, 2024
November 29, 2024
November 28, 2024
November 9, 2024
November 5, 2024
November 5, 2024
October 30, 2024
October 30, 2024

ട്രെയിനിനുള്ളില്‍ വെച്ച് യുവാവിന് പാമ്പ് കടിയേറ്റതായി സംശയം

Janayugom Webdesk
തിരുവനന്തപുരം
April 15, 2024 12:50 pm

ഏററുമാനൂരില്‍ ട്രെയിനിനുള്ളില്‍ യുവാവിന് പാമ്പ് കടിയേറ്റെന്ന് സംശയം. ഗുരുവായൂര്‍-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരില്‍ വെച്ചാണ് ഗുരുവായൂര്‍— മധുര എക്സപ്രസിലെ ഏഴാം നമ്പര്‍ ബോഗിയിലെ ഒരു യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്.

മധുര സ്വദേശി കാര്‍ത്തിക്കിനാണ് പാമ്പ് കടിയേറ്റത്.ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പാണോ എലിയാണോ കടിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പിന്നാലെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താാനായില്ല. 

അതേസമയം യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയാണോയെന്ന സംശയത്തിലാണ് റെയിൽവെ പൊലീസ്. ട്രെയിനിൽ വച്ച് എലിയാണോ കടിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്ന സംശയം.

Eng­lish Summary:
It is sus­pect­ed that the youth was bit­ten by a snake inside the train

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.