14 March 2026, Saturday

Related news

March 14, 2026
March 14, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026

”സുധാകരേട്ടനെ പോലുള്ള ആളുകള്‍ ബിജെപിയിലേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം”; സ്വാഗതം ചെയ്ത് പത്മജാ വേണുഗോപാൽ

Janayugom Webdesk
ത്യശൂർ
March 14, 2026 10:04 am

കെ സുധാകരൻ എംപിയെ പോലുള്ള ആളുകള്‍ ബിജെപിയിലേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പത്മജാ വേണുഗോപാൽ. നിരവധി കോണ്‍ഗ്രസുകാർ പാർട്ടി വിട്ടു വരാന്‍ തയ്യാറായി നില്‍ക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍, സുധാകരേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. 

മരണം വരെ തൃശൂരിലെ തോല്‍വിയില്‍ കരുണാകരന് വേദനയായിരുന്നു. കോണ്‍ഗ്രസ് ഉണ്ടാക്കിയ കെ കരുണാകരന്റെ മകളോട് ഇങ്ങനെ കാണിക്കാമെങ്കില്‍ കെ സുധാകരനോട് ഇങ്ങനെ കാണിക്കുന്നതില്‍ എന്താണ് അതിശയമെന്നും കെ സുധാകരന്‍ ബിജെപിയിൽ വന്നാൽ വഴിയാധാരം ആകില്ലെന്നും പത്മജ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.