28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 28, 2025
April 17, 2025
April 12, 2025
April 11, 2025
March 22, 2025
March 18, 2025
March 17, 2025
March 14, 2025
March 10, 2025
February 23, 2025

ഇടതുപക്ഷം വലതുപക്ഷവ്യതിയാനങ്ങളെ അതിജീവിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്; ബിനോയ് വിശ്വം

Janayugom Webdesk
ദമ്മാം
December 8, 2024 4:03 pm

ഇടതുപക്ഷത്തെ ഇടതുപക്ഷമാക്കുന്ന മൂല്യങ്ങളുടെ തകർച്ച ഇല്ലാതാക്കാൻ ജാഗ്രത പാലിയ്ക്കേണ്ടത് എല്ലാ ഇടതുപക്ഷക്കാരുടെയും കടമയാണ് എന്ന് സിപിഐ സംസ്ഥാന സെക്രെട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. നവയുഗം സാംസ്ക്കാരികവേദിയുടെ 2025 ലെ മെമ്പർഷിപ്പ് വിതരണോത്‌ഘാടനം നിർവ്വഹിയ്ക്കുന്ന യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

വലതുപക്ഷവും ഇടതുപക്ഷവും തമ്മിൽ യാതൊരു വ്യത്യാസവും എന്ന് വരുത്തി തീർക്കാൻ വ്യാപകമായ നുണപ്രചാരങ്ങൾ മാധ്യമങ്ങളിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും നടത്തുകയാണ് ഇടതുപക്ഷവിരോധികൾ. മാറുന്ന കാലത്തിന്റെ പുഴുക്കുത്തുകൾ ചില ഇടതുപക്ഷ പ്രവർത്തിയ്ക്കുന്നവരെയും ബാധിയ്ക്കാറുണ്ട് എന്നത് ബോധ്യമുണ്ട്. ഇടതുപക്ഷത്തിന് അത്തരം മൂല്യച്യുതികൾ സംഭവിയ്ക്കുമ്പോൾ എല്ലാം അത്തരം ചോർച്ചകൾ ചൂണ്ടിക്കാണിയ്ക്കുകയും, അതിനെതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്യുക എന്നത് ഒരു യഥാർത്ഥ ഇടതുപക്ഷ പ്രവർത്തകന്റെ കടമയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദമ്മാം റോസ് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷനായിരുന്നു. നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് കാര്യറ സ്വാഗതം പറഞ്ഞു. നവയുഗത്തിന്റെ 2025ലെ മെമ്പർഷിപ്പ് വിതരണം ബിനോയ് വിശ്വം ഉത്‌ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സിപിഐ ദേശീയ കൗൺസിൽ അംഗവും, മുൻ എം.എൽ.എയുമായ സത്യൻ മൊകേരി, നവയുഗം രക്ഷാധികാരി ഷാജി മതിലകം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

ബിനോയ് വിശ്വത്തിനും സത്യൻ മൊകേരിയ്ക്കും യോഗത്തിൽ നവയുഗത്തിന്റെ വിവിധ മേഖല കമ്മിറ്റികളും ബഹുജന സംഘടനകളെയും പ്രതിനിധീകരിച്ചു ഷിബു കുമാർ, മഞ്ജു മണിക്കുട്ടൻ, പ്രിജി കൊല്ലം, ഉണ്ണി മാധവം, നിസ്സാം കൊല്ലം, ബിജു വർക്കി, ശരണ്യ ഷിബു, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, ഷീബ സാജൻ, നന്ദകുമാർ, റിയാസ്, രാജൻ കായംകുളം എന്നിവർ സ്വീകരണം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.