ഐടി ജോലികൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതാണ് ഇന്ത്യന്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകം. ഐടി മേഖലയിലേക്ക് ഓട്ടോമേഷനും കൃത്രിമബുദ്ധിയും കടന്നുവന്നതോടെ തൊഴില്‍ രംഗം മാന്ദ്യത്തിലേക്ക് വീണു, കഴിഞ്ഞ വർഷം ഓൺലൈൻ ഐടി റിക്രൂട്ട്‌മെന്റിൽ 18 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഫൗണ്ടിറ്റിന്റെ കണക്കുകള്‍ പറയുന്നു.
എഐ, ഡാറ്റാ വിശകലനം പോലുള്ള വ്യത്യസ്ത നൈപുണ്യ മേഖലകളില്‍ തൊഴില്‍ വളര്‍ച്ചയുണ്ടെങ്കിലും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. വിദ്യാസമ്പന്നര്‍ തൊഴിൽരഹിതതായി തുടരുകയാണ്. ഉയർന്ന വേതനം ലഭിക്കുന്ന ജോലികൾക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം അവർക്കില്ല. പരമ്പരാഗതമായി ഏറ്റവും വലിയ തൊഴിൽദാതാവായ സര്‍ക്കാരാകട്ടെ വിദ്യാസമ്പന്നരായ യുവാക്കളുടെ വൻകൂട്ടത്തെ ഉൾക്കൊള്ളാൻ പാടുപെടുകയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
English Summary: IT jobs are disappearing
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.