26 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 14, 2023
August 14, 2023
May 11, 2023
March 18, 2023
January 30, 2023
December 27, 2022
December 20, 2022
December 9, 2022
November 15, 2022
November 13, 2022

പോരാട്ടങ്ങളാല്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനമെന്ന ഓര്‍മ്മയുണ്ടാകണം: കാനം

Janayugom Webdesk
July 12, 2022 10:42 pm

സമാരാധ്യരായ നേതാക്കളുടെ ജീവിതവും രാഷ്ട്രീയവും അടുത്തറിഞ്ഞ് മനസിലാക്കാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അനുസ്മരണസമ്മേളനങ്ങള്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാകേണ്ടതുണ്ട്. എങ്ങനെയാണ് നാം ഇവിടെ വരെ എത്തിയതെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ രക്തസാക്ഷികള്‍ ഉള്‍പ്പെടെയുള്ള നിരവധി ത്യാഗധനന്‍മാരുടെ പോരാട്ടങ്ങള്‍ കാണാന്‍ സാധിക്കും. പോരാട്ടങ്ങളിലൂടെ അവര്‍ വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിന്റെ മുകളിലാണ് നാം ഇരിക്കുന്നതെന്ന ഓര്‍മ്മ എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് കാനം പറഞ്ഞു. പികെവി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രസ്ഥാനത്തിന്റെ ഏറ്റവും കരുത്തരായ നേതാക്കളിലൊരാളാണ് പികെവിയെന്ന് കാനം പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രംഗപ്രവേശം ചെയ്ത അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു. 80 കളില്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതും പികെവിയുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയമായി മുന്‍നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും പികെവി സുപ്രധാന പങ്ക് വഹിച്ചു. 

ഇടതുപക്ഷത്തിന്റെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം എന്ന ആശയത്തിലേക്ക് രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങളെ കൊണ്ടുവരുന്നതിന് സുപ്രധാന പങ്ക് വഹിച്ചു. ഒന്നാം യുപിഎ ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങളിലും സുപ്രധാന പങ്കാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതോടൊപ്പം ഏത് സന്ദര്‍ഭത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപ്പിടിക്കാനും സാധിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. പ്രസ്ഥാനത്തിന്റെ യശസും അന്തസും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രവര്‍ത്തിച്ച മുന്‍നിര നേതാവായിരുന്നു പികെവിയെന്നും കാനം പറഞ്ഞു. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. റവന്യു മന്ത്രി കെ രാജന്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരന്‍, കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Eng­lish Summary:It should be remem­bered as a move­ment built by strug­gles: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.