19 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 12, 2025
March 8, 2025
March 4, 2025
March 3, 2025
March 3, 2025
March 3, 2025
March 2, 2025
March 2, 2025
March 2, 2025

തൃശൂരിൽ വസ്തുതകൾ മനസിലാകാതെ മത്സരിക്കാനിറങ്ങിയത് തെറ്റായിപ്പോയി; തന്നെ ചതിച്ചതാണോയെന്ന് എല്ലാവർക്കും അറിയാമെന്നും കെ മുരളീധരൻ

Janayugom Webdesk
തിരുവനന്തപുരം
February 4, 2025 7:37 pm

തൃശൂരിൽ വസ്തുതകൾ മനസിലാകാതെ മത്സരിക്കാനിറങ്ങിയത് തെറ്റായിപ്പോയെന്നും തന്നെ ചതിച്ചതാണോയെന്ന് എല്ലാവർക്കും അറിയാമെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തോൽവിയിൽ നടപടി വേണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണ്ബി.ജെപിയിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാൻ ടി എൻ പ്രതാപൻ അവിടെ മത്സരിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.

തൃശൂരിലെ തോൽവിയുമായി ബന്ധപ്പെട്ട് താൻ ആരോടും പരാതി പറഞ്ഞിട്ടില്ല. ആരുടെയും തലയിൽ കുറ്റം ചാർത്താനില്ല. ഒരു റിപ്പോർട്ടിലും പാർട്ടി നടപടി സ്വീകരിച്ചിട്ടില്ല. പുറത്ത് വന്ന റിപ്പോർട്ട് ശരിയായതാണോ എന്ന് അറിയില്ല. റിപ്പോർട്ട് താൻ കണ്ടിട്ടില്ല. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ല. നടപടി ആവശ്യപ്പെടാൻ താൻ പരാതിക്കാരനല്ല. നടപടി വേണമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണ്. ഈ വിഷയത്തിൽ ഇനി പാർട്ടിക്ക് ഒരു പ്രശ്നം ഉണ്ടാക്കാൻ താൻ ഇല്ലെന്നും യുഡിഎഫിന്റെ പരാജയത്തേക്കാൾ ബിജെപിയുടെ ജയമാണ് തൃശൂരിൽ സംഭവിച്ച പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.