
സൗദി അറേബ്യയില്‍ മിസൈല്‍ അവശിഷ്ടം വീണ് രണ്ട് പേര്‍ മരിച്ചത്തില്‍ ഇന്ത്യക്കാര്‍ ഇല്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. മരിച്ച രണ്ട് പേരും ബംഗ്ലാദേശ് പൗരന്മാരാണ്. പരിക്കേറ്റ 12പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നും എംബസി അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടുവെന്നാണ് കഴിഞ്ഞദിവസം സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
അല്‍-ഖര്‍ജ് ഗവര്‍ണറേറ്റിലെ ജനവാസമേഖലയില്‍ ഒരു പ്രൊജക്‌റ്റൈല്‍ വീണതിനെ തുടര്‍ന്നാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ ബംഗ്ലാദേശ് സ്വദേശിയുമാണെന്നായിരുന്നു സൗദി സിവില്‍ ഡിഫന്‍സ് അപ്പോള്‍ അറിയിച്ചത്. സൗദിയിലെ അല്‍ ഖര്‍ജ് റസിഡന്‍ഷ്യല്‍ കെട്ടിടത്തിലായിരുന്നു ആക്രമണം. ഇതിലാണ് എംബസി വ്യക്തത വരുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.