22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

വയോധിക ദമ്പതികളെ കഴുത്തറുത്ത് കൊന്നത് പേരക്കുട്ടി തന്നെ; പ്രതിയെ പിടികൂടിയെന്ന് പൊലീസ്

Janayugom Webdesk
തൃശൂര്‍
July 24, 2023 5:33 pm

തൃശൂര്‍ വടക്കേക്കാട് വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ചെറുമകനെ പൊലീസ് പിടികൂടി. പനങ്ങാവില്‍ അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. മകളുടെ മകനായ അക്മലാണ് പിടിയിലായത്. ലഹരി ഉപയോഗിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വടക്കേക്കാടിനടുത്ത് വെലത്തൂരില്‍ ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. എഴുപത്തിയഞ്ചുകാരന്‍ അബ്ദുള്ളയും അറുപത്തിനാല് കാരി ഭാര്യ ജമീലയും കൊച്ചുമകന്‍ അക്മലുമായിരുന്നു ഇവിടെ താമസം. വൃദ്ധ ദമ്പതികളുടെ മകളുടെ മകനാണ് അക്മല്‍. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് പുനര്‍ വിവാഹം ചെയ്ത് കൊല്ലത്താണ് മകള്‍ താമസിക്കുന്നത്. യുവാവ് വൃദ്ധ ദമ്പതികളുടെ സംരക്ഷണയിലുമായിരുന്നു. മംഗലാപുരത്ത് ഡിഗ്രി പഠനത്തിനായി പോയത് മുതല്‍ ഇയാള്‍ ലഹരിക്കടിമയായിരുന്നെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. പഠനം പാതിവഴിയിലുപേക്ഷിച്ച് മടങ്ങിയെത്തിയ അക്മല്‍ പണത്തിനായി വൃദ്ധ ദമ്പതികളെ മര്‍ദ്ദിക്കാറുണ്ടായിരുന്നു.

eng­lish summary;It was the grand­son who stran­gled the elder­ly cou­ple; The police have arrest­ed the accused
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.