30 January 2026, Friday

Related news

January 30, 2026
November 25, 2025
January 8, 2025
December 9, 2024
November 18, 2024
July 13, 2024
April 15, 2024
February 26, 2023
January 6, 2023

വിന്റർ ഒളിംപിക്‌സ് ആവേശത്തിൽ ഇറ്റലി; ദീപശിഖാ പ്രയാണം തുടരുന്നു

Janayugom Webdesk
മിലാൻ
January 30, 2026 4:03 pm

ലോകം കാത്തിരിക്കുന്ന ശൈത്യകാല ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇറ്റലി. ഫെബ്രുവരി ആറിന് മിലാനിലെ വിഖ്യാതമായ സാൻ സിറോ സ്റ്റേഡിയത്തിൽ വർണ്ണാഭമായ ചടങ്ങുകളോടെ ഗെയിംസിന് തുടക്കമാകും. 93 രാജ്യങ്ങളിൽ നിന്നായി 3,500-ലധികം താരങ്ങളാണ് 16 കായിക വിഭാഗങ്ങളിലായി ഇത്തവണ മാറ്റുരയ്ക്കുന്നത്.

ഒളിംപിക്സിന്റെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ഇറ്റലിയുടെ വിവിധ പ്രവിശ്യകളിലൂടെ ആവേശകരമായി മുന്നേറുകയാണ്. വെനീസിലെ കനാലുകളിലൂടെയുള്ള ഗോണ്ടോള യാത്രയും ദൊളോമൈറ്റ് പർവ്വതനിരകളിലെ സ്കീ ജമ്പ് വേദികളിലെ സ്വീകരണവും ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. 70 വർഷങ്ങൾക്ക് ശേഷം ശൈത്യകാല ഒളിംപിക്‌സ് വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് മഞ്ഞുനഗരമായ കോർട്ടീന ഡി ആമ്പെസ്സോ. കായിക താരങ്ങൾക്ക് പുറമെ ഫെരാരി ടീം അംഗങ്ങളും പ്രമുഖ സെലിബ്രിറ്റികളും ദീപശിഖാ വാഹകരായി അണിചേരുന്നുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 30, 2026
January 30, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar