2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 5, 2024
February 9, 2024
January 18, 2024
December 24, 2023
December 15, 2023
November 30, 2023
October 20, 2023
September 13, 2023
July 30, 2023

അന്താരാഷ്‌ട്ര നാടകോത്സവം ഇറ്റ്‌ഫോക്കിന്‌ ഇന്ന് തുടക്കം; എട്ട്‌ വിദേശനാടകങ്ങൾ

Janayugom Webdesk
തിരുവനന്തപുരം
February 9, 2024 10:18 am

കേരളത്തിന്റെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ 14 പതിപ്പിന് ഇന്ന് അരങ്ങുണരും. ഇനി എട്ടു നാള്‍ നഗരം വൈവിധ്യാവതരണങ്ങളുടെ ലഹരിയില്‍ മുങ്ങും. എട്ട് വിദേശനാടകങ്ങളും മലയാളമുള്‍പ്പെടെ 15 ഇന്ത്യന്‍ നാടകങ്ങളുമടക്കം 25 നാടകങ്ങളുടെ 47 അവതരണങ്ങള്‍ മൂന്ന് സംഗീത പരിപാടികള്‍, മുഖാമുഖങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയുണ്ടാവും, രാവും പകലുംസമ്പൂര്‍ണമായി നാടകത്തില്‍ അലിയുന്നതാകും തൃശൂരിന്റെ ദിനരാത്രങ്ങള്‍.ബംഗ്ലാദേശ്‌, ഇറ്റലി, ബ്രസീൽ, ചിലി, പലസ്‌തീൻ, ഫിൻലാൻഡ്‌, ടുണീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവയാണ്‌ വിദേശനാടകങ്ങൾ.

ഒരുമ,സമാധാനം, ദൃഢവിശ്വാസം എന്ന ആശയത്തിലൂന്നി സംഘടിപ്പിക്കുന്ന ഇറ്റ്‌ഫോക്കിലെത്തുന്ന നാടകങ്ങളെല്ലാം തന്നെ തീഷ്‌ണമായ രാഷ്‌ട്രീയം പങ്കുവയ്‌ക്കുന്നവയാണ്‌. തീവ്ര വലതുപക്ഷ വൽക്കരണത്തിന്റേയും വംശീയതയുടേയും ഫാസിസത്തിന്റേയും കുടിയേറ്റത്തിന്റേയും സാർവദേശീയാന്തരീക്ഷത്തെ വൈവിധ്യമാർന്ന രംഗഭാഷകളിലൂടെ നാടകങ്ങൾ വരച്ചുകാണിക്കും. അതോടൊപ്പം ഡിജിറ്റൽ തിയറ്റർ, പപ്പറ്റ്‌ തിയറ്റർ, ഫിസിക്കൽ തിയറ്റർ, ഡാൻസ്‌ തിയറ്റർ തുടങ്ങി നവീന നാടകവേദിയുടെ വൈവിധ്യഭാഷകൾ ഇറ്റ്‌ഫോക്ക്‌ വേദികളിൽ തെളിയും.

കേരളത്തിലെ നാടകപ്രവർത്തകരുടെ ആശയവിനിമയത്തിന്റേയും ചർച്ചകളുടേയും വേദി കൂടിയാണ്‌ ഇറ്റ്‌ഫോക്ക്‌ ദിനങ്ങൾ. രൂക്ഷമായ വിമർശനങ്ങളുടേയും ചർച്ചകളുടേയും വിവിധ ജില്ലകളിൽ നടക്കുന്ന നാടകപ്രവർത്തനം സംബന്ധിച്ച പങ്കുവയ്‌ക്കലുകളുടേയും സദസ്സായി ഈ എട്ടു ദിവസം മാറും. ഇറ്റ്‌ഫോക്ക്‌ ഉദ്‌ഘാടനം പാലസ്‌ ഗ്രൗണ്ടിലെ വേദിയിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. പ്രശസ്‌ത സിനിമാ — നാടക നടി രോഹിണി മുഖ്യാതിഥിയാവും. 

Eng­lish Summary:
ItFolk Inter­na­tion­al The­ater Fes­ti­val kicks off today; Eight for­eign dramas

You may also like this video:

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.