25 January 2026, Sunday

Related news

January 25, 2026
January 7, 2026
January 2, 2026
January 1, 2026
December 31, 2025
December 30, 2025
December 29, 2025
December 23, 2025
December 22, 2025
December 20, 2025

വീണ്ടും മഞ്ഞുവീഴ്ച; ശ്രീനഗർ- ജമ്മു ദേശീയപാത അടച്ചു

Janayugom Webdesk
ശ്രീന​ഗർ
January 25, 2026 11:25 am

ശ്രീനഗർ ഉൾപ്പെടെയുള്ള കശ്മീരിന്റെ ചില ഭാഗങ്ങളിൽ വീണ്ടും മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടർന്ന് ശ്രീനഗർ — ജമ്മു ദേശീയ പാത അടച്ചിട്ടതായി അധികൃതർ അറിയിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് റോഡ് അടച്ചിട്ടത്. 270 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയിൽ വെള്ളിയാഴ്ച മുതൽ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് നൂറുകണക്കിന് വാഹനങ്ങളാണ് റോഡിൽ കുടുങ്ങിയത്.

മഞ്ഞ് നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഹൈവേ അടച്ചിട്ടിരിക്കുന്നത്. കുൽഗാം ജില്ലയിലെ ഹൈവേയിൽ പുതിയ മഞ്ഞുവീഴ്ച തുടരുന്നതിനാൽ ​ഗതാ​ഗതം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുത്തേക്കാമെന്ന് ജമ്മു കശ്മീർ ട്രാഫിക് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ശ്രീനഗറിലും ഞായർ പുലർച്ചെ നേരിയ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. എന്നാൽ മഞ്ഞുവീഴ്ച വിമാന സർവീസുകളെ ബാധിച്ചിട്ടില്ല. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ ​ഗതിയിലാണെന്ന് എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ വക്താവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar