28 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 1, 2024
October 24, 2024
October 17, 2024
October 14, 2024
September 13, 2024
September 3, 2024
August 31, 2024
August 31, 2024
August 30, 2024
August 19, 2024

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി

Janayugom Webdesk
കൊച്ചി
March 23, 2022 3:32 pm

നടൻ മോഹൻലാലിന് അനധികൃത ആനക്കൊമ്പുകൾ കൈവശംവെയ്ക്കാൻ അനുമതി നൽകിയതിനെതിരായ ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ മോഹൻലാൽ ഒന്നാം പ്രതിയായ കേസിൽ തീരുമാനമായ ശേഷം ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

മോഹൻലാലിൻ്റെ ‘തേവരയിലെ വസതിയിൽ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകൾ അനധികൃതമാണെന്ന് കണ്ടെത്തിയ ശേഷം മുൻകാല പ്രാബല്യത്തോടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയ മുഖ്യവനപാലകൻ്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിലെ ഹർജി.

ഏലൂർ സ്വദേശി എ എ പൗലോസും വനംവകുപ്പ് മുൻ ഉദ്യോഗസ്ഥൻ റാന്നി സ്വദേശി ജയിംസ് മാത്യുവും സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ കേസിൻ്റെ വിചാരണ പുരോഗമിക്കുകയാണെന്ന് സർക്കാരും മോഹൻലാലിൻ്റെ അഭിഭാഷകനും അറിയിച്ചു.

വനം വന്യജീവി നിയമപ്രകാരം മോഹൻലാൽ കുറ്റക്കാരനാണന്ന് കണ്ടെത്തിയ ശേഷം തൊണ്ടിമുതൽ ക്രമപ്പെടുത്തി നൽകിയ നടപടി നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. മോഹൻലാലിനെതിരായ കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.

സർക്കാർ തീരുമാനത്തിന്റെ നിയമസാധുതയേയും ഹർജിക്കാർ ചോദ്യം ചെയ്തതിട്ടുണ്ട്. കേസിൽ തൊണ്ടിമുതൽ ഏറ്റെടുത്തിട്ടില്ലന്നും പിടിച്ചെടുത്ത തൊണ്ടിമുതൽ പ്രതിയെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചത് കേട്ടുകേൾവിയIല്ലാത്ത കാര്യമാണെന്നുമാണ് ഹർജിക്കാരുടെ വാദം.

eng­lish summary;Ivory case against Mohanlal

you may also like this video;

TOP NEWS

November 28, 2024
November 28, 2024
November 28, 2024
November 28, 2024
November 28, 2024
November 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.