23 December 2025, Tuesday

Related news

July 26, 2025
July 17, 2025
June 9, 2025
January 27, 2025
December 14, 2024
November 21, 2024
November 11, 2024
September 4, 2024
March 13, 2024
March 13, 2024

സംസ്ഥാനത്ത് ജയിൽ ചപ്പാത്തിക്ക് വില കൂടുന്നു; ഒരെണ്ണത്തിന് ഇനി മൂന്ന് രൂപ

Janayugom Webdesk
തിരുവനന്തപുരം
November 21, 2024 12:28 pm

സംസ്ഥാനത്ത് ജയിൽ ചപ്പാത്തിക്ക് വില കൂടുന്നു. ഒരു ചപ്പാത്തിയുടെ വില രണ്ടു രൂപയില്‍ നിന്ന് മൂന്ന് രൂപയാക്കിയാണ് 13 വർഷത്തിന് ശേഷം ഉയര്‍ത്തുന്നത്. ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിം​ഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. 

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ജയിലുകളിലാണ് ചപ്പാത്തിയുണ്ടാക്കി വില്പന നടത്തുന്നത്. പത്ത് ചപ്പാത്തികളുടെ ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാണ് ഈടാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.