ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിലെ കൂട്ടക്കൊലക്കേസില്‍ പ്രതി ചേതന്‍ സിംഗിനെ നാര്‍ക്കോ അനാലിസിലിന് വിധേയമാക്കണമെന്ന് പൊലീസ്. ഈ അവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. കൂട്ടക്കൊല നടത്താന്‍ ചേതന്‍ സിംഗിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് നാര്‍ക്കോ അനാലിസിസ് വേണമെന്ന ആവശ്യവുമായി പൊലീസ് രംഗത്തെത്തിയത്. അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ പ്രതി ചേതന്‍ സിംഗിനെതിരെ നേരത്തെ പൊലീസ് മതസ്പര്‍ധാ വകുപ്പും മതവിശ്വാസം വ്രണപ്പെടുത്തിയെന്ന കുറ്റത്തില്‍ ഐപിസി 153 എ വകുപ്പും കൂടി ചുമത്തിയിരുന്നു. പ്രതി ചേതന്‍ സിംഗിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊലീസ് ഈ അവശ്യവുമായി കോടതിയെ സമീപിച്ചത്.
English summary; Jaipur-Mumbai Express massacre; The police should make the accused undergo narco-analysis
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.