കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കലാപമുണ്ടാകുമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പരാമര്‍ശം ഏറ്റവും ലജ്ജാകരമായ ഭീഷിണിപ്പെടുത്തലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് അഭിപ്രായപ്പെട്ടു.
ബെലഗാവി ജില്ലയില്‍ ചൊവ്വാഴ്ച നടന്ന പൊതുയോഗത്തിലാണ് അമിത് ഷാ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ വംശീയരാഷ്ട്രീയം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാവുമെന്നും സംസ്ഥാനത്തിന്റെ വികസനം പിറകോട്ടായിരിക്കുമെന്നും ഷാ ആരോപിച്ചിരുന്നു.
ഇതിനെതിരെയാണ് ജയറാം രമേഷ് രംഗത്തുവന്നത്.ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രി നിരോധിച്ച സംഘടനയോട് കൂറുപുലര്‍ത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ സുനിശ്ചിതമായ തോല്‍വി മുന്നില്‍ക്കണ്ട് പ്രചാരണത്തിനിടെ ഭീഷണിപ്പെടുത്തുകയാണെന്നും ജയറാം രമേഷ് പറഞ്ഞു.
English Summary: Jairam Ramesh says Amit Shah’s comments are shameful
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.