22 January 2026, Thursday

Related news

January 12, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
December 27, 2025
December 27, 2025
December 25, 2025
December 23, 2025
December 23, 2025

മോഡിയുടെ ആഗോള പ്രസംഗവും, പ്രാദേശിക യാത്രയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ജയറാം രമേശ്

Janayugom Webdesk
ന്യൂഡല്‍ഹി
December 25, 2025 4:29 pm

അരാവലി മലനിരകളുടെ പുനര്‍നിര്‍വചനത്തെ തുടര്‍ന്ന് പരിസ്ഥിതിയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഗോള പ്രസംഗവും പ്രാദേശിക യാത്രയും തമ്മില്‍ ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് .അരാവലികളുടെ പുനർനിർവചനത്തിൽ 90 ശതമാനത്തിലധികം മലനിരകളും സംരക്ഷിക്കപ്പെടാതെ പോകുകയും അവ ഖനനത്തിനും മറ്റു പ്രവർത്തനങ്ങൾക്കും തുറന്നുകൊടുക്കുകയും ചെയ്യുമെന്ന് ജയറാം രമേശ് പറഞ്ഞു.പരിസ്ഥിതി പ്രശ്നങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഗോള പ്രസംഗവും പ്രാദേശിക യാത്രയും തമ്മിൽ യാതൊരു ബന്ധവുമില്ല, അദ്ദേഹം എക്സിലൂടെ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ദുർബലപ്പെടുത്തികൊണ്ടും മലിനീകരണ മാനദണ്ഡങ്ങൾ ലഘൂകരിച്ചുകൊണ്ടും സർക്കാർ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് നേരെ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ നിർവചനമനുസരിച്ച് അരാവലി, ചുറ്റുമുള്ള പ്രദേശത്തു നിന്ന് കുറഞ്ഞത് 100 മീറ്റർ ഉയരമുള്ള ഭൂപ്രകൃതിയാണെന്നാണ് എന്നാൽ 500 മീറ്ററിനുള്ളിൽ രണ്ടോ അതിലധികമോ കുന്നുകളുടെ കൂട്ടമാണ് അരാവലി ശ്രേണിയെന്ന് ജയറാം രമേശ് പറഞ്ഞു.എല്ലാ വിദഗ്ധ അഭിപ്രായങ്ങൾക്കും വിരുദ്ധമായാണ് അരാവലിയെ കുറിച്ചുള്ള മോഡി സർക്കാരിന്റെ പുനർനിർവചനമെന്നും ഇത് അപകടകരവും വിനാശകരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുനർനിർവചനത്തിലെ ഉയര പരിധികൾ സംശയാസ്പദമാണെന്നും ഉയരം പരിഗണിക്കാതെ എല്ലാ അരാവലികളും സംരക്ഷിക്കപ്പെടണമെന്നാണ് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ പറഞ്ഞതെന്നും അത് ശരിയാണെനന്നും അദ്ദേഹം പറഞ്ഞു.ഖനനം, റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായിമേഖല തുറന്നുകൊടുത്താൽ ഇതിനകം തകർന്നുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെ കൂടുതൽ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അരാവലി മലനിരകളുടെ വിഷയത്തിൽ കേന്ദ്ര സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണന്നും മലനിരകളെ സംരക്ഷിക്കുന്നതിന് പകരം കേന്ദ്ര സർക്കാർ വിൽക്കാനാണ് ശ്രമിക്കുന്നതെന്നും കഴിഞ്ഞ ദിവസം അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.