21 January 2026, Wednesday

Related news

September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 5, 2023
September 5, 2023

ജയ്ക്ക് സി തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Janayugom Webdesk
കോട്ടയം
August 16, 2023 12:22 pm

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. കോട്ടയം ആർഡിഒ വിനോദ് രാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി, എ വി റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യൂ, എൻസിപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ ആർ രാജൻ എന്നിവരോടൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്.

നിലവിൽ ഒരു സെറ്റ് പത്രികയാണ് നൽകിയത്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് നേതാക്കൾക്കും, അണികൾക്കും ഒപ്പം പ്രകടനമായി താലൂക്ക് ഓഫീസിന് സമീപത്തേക്ക് എത്തി. തുടർന്ന് നേതാക്കൾ മാത്രം സ്ഥാനാർത്ഥിക്കൊപ്പം പത്രിക സമർപ്പണത്തിനായി ആർഡിഒ ഓഫീസിലേക്ക് എത്തി.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവരും ജയ്ക്കിനൊപ്പമുണ്ടായിരുന്നു. ജയ്ക് സി തോമസിന് കെട്ടിവയ്ക്കുവാനുള്ള തുക ഡിവെെഎഫ്ഐയാണ് ജയ്ക്കിന് കെെമാറിയത്.

Eng­lish Sum­ma­ry: Jake C Thomas filed nom­i­na­tion paper

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.