
ജമാഅത്തെ ഇസ്ലാമിയോടുള്ള കോൺഗ്രസ് മൃദു സമീപനത്തിനെതിരെ മുസ്ലിംലീഗ് നേതാക്കൾ രംഗത്ത്. ജമാഅത്തെ ഇസ്ലാമിക്കെതിരെ മുസ്ലിം ലീഗ് നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനങ്ങളിലൊന്നും ഇപ്പോഴും മായം ചേര്‍ത്തിട്ടില്ലെന്ന് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം കെ മുനീർ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ് മതരാഷ്ട്രവാദം ജമാ അത്തെയില്‍ കത്തി നില്‍ക്കുന്ന കാലമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ കാലഘട്ടത്തില്‍ ഇതിനെതിരെ ലീഗ് നേതാക്കൾ നിരവധി ലേഖനങ്ങൾ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തിട്ടുണ്ട്.
അതെല്ലാം ഇപ്പോഴും നിലക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി തള്ളി. ജമാഅത്തെ ഇസ്ലാമിയുമായി ഏത് തരത്തിലുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസമാണോ മുസ്ലിം ലീഗ് പറഞ്ഞിട്ടുള്ളത് അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ഒന്നാണെങ്കില്‍ പിന്നെയെന്തിനാണ് രണ്ടായി നില്‍ക്കുന്നതെന്നും കെ എം ഷാജി ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.