7 February 2026, Saturday

Related news

February 7, 2026
February 3, 2026
January 26, 2026
January 15, 2026
January 1, 2026
November 3, 2025
October 3, 2025
September 2, 2025
July 16, 2025
July 5, 2025

ലീഗിന്റെ ആശയധാരകൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി: എം വി ഗോവിന്ദൻ

Janayugom Webdesk
കോഴിക്കോട്
February 7, 2026 3:19 pm

മുസ്ലീലീഗിന്റെ ആശയധാരകള്‍ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും മുന്നേ ഉണ്ടായിരുന്ന കോ ലീ ബീ സഖ്യത്തിലേക്ക് ഇപ്പോള്‍ ജമാത്തും വന്നിരിക്കുന്നുവെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥക്കിടെ കോഴിക്കോട് മാധ്യമങ്ങളെ കാണവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഇസ്‌ലാമിക റിപ്പബ്ലിക്കിനെ തള്ളിപറയാനാകില്ലെന്ന് ജമാഅത്തെ ജനറൽ സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് കാരകുന്ന് പറയുന്നു. അതേ ജമാഅത്തുമായി യുഡിഫ് സഖ്യം ചേരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാലുവോട്ട് കൂടുതലായി കിട്ടുക, അതിന്റെ ഭാഗമായി കുറച്ചധികം സീറ്റ് കൂടുതലായി നേടുക എന്നതിനപ്പുറത്തേക്ക് വർഗീയതക്കെതിരെ യുഡിഎഫ് ഒരു ചെറുത്തുനിൽപ്പും നടത്തുന്നില്ല, ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് മുന്നേ ജമാഅത്ത് വോട്ടുവാങ്ങിയതിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ എൽഡിഎഫ് ജമാഅത്ത് പിന്തുണ തേടിയിട്ടില്ലെന്നും സ്ഥാനാർത്ഥികളെ നോക്കിയാണ് അന്നവർ വോട്ടുനൽകിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.എൽഡിഎഫിന്റെ വികസനങ്ങൾ എണ്ണിപ്പറയുക എന്നതാണ് വികസന മുന്നേറ്റ ജാഥയുടെ ലക്ഷ്യം. 

യുഡിഎഫ് ജാഥ മഞ്ചേശ്വരത്തുനിന്നും ദേശീയപാതയിലൂടെയാണ് വരുന്നത്, എന്നിട്ടും ജാഥയിൽ വികസനം ചർച്ചചെയ്യാൻ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .വയനാട്ടിലെ ടൗൺഷിപ്പിൽ സർക്കാർ ഏഴുസെന്റ് ഭൂമിയും 1000 സ്കൊയർഫീറ്റ് വീടുമാണ് നൽകുന്നത്, ആദ്യഘട്ടത്തിലെ 170 വീടുകൾ കൈമാറാൻ ഒരുങ്ങുന്നു. എന്നാൽ യുഡിഎഫ് പ്രഖ്യാപിച്ച 230 വീടുകൾ എവിടെയെന്നും അദ്ദേഹം ചോദിച്ചു.

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.