ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായി ചർച്ച നടത്തുന്നത് ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ ശക്തികളെ ദുർബലപ്പെടുത്താൻ വേണ്ടി മാത്രമാണെന്ന് ഡിവൈഎഫ്ഐ. രാജ്യമാകെ സംഘപരിവാറിന്റെ ന്യൂനപക്ഷദളിത് വിരുദ്ധ രാഷ്ട്രീയം അതിന്റെ പ്രത്യയ ശാസ്ത്ര പ്രയോഗങ്ങളുടെ മൂർദ്ധന്യതയിൽ നിൽക്കുന്ന കാലത്താണ് ജമാഅത്തെ ഇസ്ലാമി, ആർഎസ്എസുമായി ചർച്ച നടത്തുന്നത്.
ഇന്ത്യയിൽ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ പ്രവർത്തിക്കുന്ന ആർഎസ്എസും മുസ്ലിം രാഷ്ട്രം നിർമ്മാക്കാൻ വേണ്ടി ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ജമാഅത്തെ ഇസ്ലാമി ആർ എസ് എസ് ചർച്ച ഫലത്തിൽ കേരളത്തെ പോലെ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ പരിസരത്തെ ആര്‍എസ്എസ്സിന് അനുകൂലമായി പരുവപ്പെടുത്താൻ വേണ്ടിയാണ്. ഈ ചർച്ചയെ സംബന്ധിച്ച് കോൺഗ്രസ്, ലീഗ് ഉൾപ്പെടുന്ന യുഡിഎഫ് നേതൃത്വത്തിന്റെ മൗനം സംശയാസ്പദമാണ്.
സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം അതിന്റെ വേട്ട രാജ്യത്ത് തുടർന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി രണ്ട് രാജസ്ഥാൻ സ്വദേശികളെ ഹരിയാനയിൽ വച്ചു പശുക്കടത്തിന്റെ പേരിൽ ചുട്ടു കൊന്നു. രാജ്യത്ത് ക്രിസ്ത്യൻ പള്ളികൾ വ്യാപകമായി അക്രമിക്കപ്പെടുന്നതും ദളിതർ പീഡിപ്പിക്കപ്പെടുന്നതും വർത്തമാന കാലത്തെ സ്ഥിരം സംഭവമാണ്. സംഘപരിവാർ ജമാഅത്ത് ഇസ്ലാമി ചർച്ച കേരളത്തിലെ മതേതരമനസുകളോടുള്ള വെല്ലുവിളിയും സംഘപരിവാരത്തിനനുകൂലമായി അന്തരീക്ഷം പരുവപ്പെടുത്താനുള്ള ശ്രമവും ആണ്. അതിനെ രാഷ്ട്രീയമായും ജനാധിപത്യപരമായും ആശയപരമായും ചെറുത്തു തോൽപ്പിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ രഞ്ജിത്ത് എ ആർ, മീനു സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗം അനീഷ് എം മാത്യു എന്നിവർ വാര്‍ത്താസമ്മേളനത്തിൽ സംബന്ധിച്ചു.
English Summary: Jamaat-Islami RSS talks to weaken rival forces: DYFI
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.