18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 5, 2025
March 31, 2025
February 11, 2025
January 19, 2025
January 6, 2025
January 4, 2025
November 10, 2024
November 8, 2024
November 8, 2024

ശ്രീനഗറില്‍ ജാമിയ മസ്ജീദ് പൂട്ടി; ഈദ് പ്രാര്‍ത്ഥന നിഷേധിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 11, 2024 9:40 am

കേന്ദ്ര ഭരണപ്രദേശമായ ജമ്മുകശ്മീരിലെ ശ്രീനഗറിലുള്ള ജാമിയമ മസ്ജിദില്‍ ഈദ് ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തടഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ മസ്ജിദിലെത്തിയ പൊലീസ് ഗേറ്റുകള്‍ പൂട്ടി.

ഒരു അറിയിപ്പും നൽകാതെയായിരുന്നു പൊലീസ്‌ നടപടിയെന്ന്‌ മസ്ജിദ്‌ ഭരണസമിതി അഞ്ജുമൻ ഔഖാഫ് പ്രസ്താവനയില്‍ അറിയിച്ചു. രാവിലെ 9.30ന് നിശ്ചയിച്ചിരുന്ന ഈദ് പ്രാര്‍ഥനയാണ് മുടക്കിയത്.നരേന്ദ്രമോഡി സർക്കാർ അനുച്ഛേദം 370 റദ്ദാക്കി ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതിനുശേഷം ഇതുവരെ ജാമിയ മസ്ജിദില്‍ ഈദ് പ്രാര്‍ഥനകള്‍ അനുവദിച്ചിട്ടില്ല.

14–-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ജാമിയ മസ്ജിദ്‌ ജമ്മു കശ്‌മീരിലെ മുസ്ലിം വിശവാസികളുടെ പ്രധാന ആരാധനാകേന്ദ്രമാണ്‌. അതിനിടെ, ഹുറിയത്ത് നേതാവ്‌ മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ പെരുന്നാള്‍ ദിനത്തില്‍ വീട്ടുതടങ്കലിലാക്കി.

Eng­lish Summary:
Jamia Masjid closed in Sri­na­gar; Denied the Eid prayer

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.